കൊ​ച്ചി: എ​റ​ണാ​കു​ളം ക​ള​മ​ശേ​രി​യി​ൽ മി​ന്ന​ലേ​റ്റ് ഒ​രു മ​ര​ണം. ലൈ​ല എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്.​രാ​ത്രി 10.45 ലൈ​ല​യ്ക്ക് മി​ന്ന​ലേ​റ്റ​ത്. ഇ​വ​രു​ടെ മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.

വീ​ട്ടി​ലേ​ക്ക് ക​യ​റു​ന്ന​തി​നാ​യി കാ​റി​ൽ നി​ന്ന് പു​റ​ത്തേ​ക്കി​റ​ങ്ങി​യ​പ്പോ​ഴാ​ണ് ഇ​വ​ർ​ക്ക് മി​ന്ന​ലേ​റ്റ​ത്. മെ​യ് 19, 20 തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.​മെ​യ് 19ന് ​വ​ട​ക്ക​ൻ ജി​ല്ല​ക​ളാ​യ കാ​സ​ർ​ഗോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും 20ന് ​കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലു​മാ​ണ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ കാ​ല​വ​ർ​ഷം സ​ജീ​വ​മാ​യ​തോ​ടെ അ​ടു​ത്ത ആ​ഴ്ച അ​വ​സ​ന​ത്തോ​ടെ കേ​ര​ള​ത്തി​ലും മ​ഴ സ​ജീ​വ​മാ​യേ​ക്കും. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ പ്ര​വ​ച​ന പ്ര​കാ​രം മേ​യ് 16 മു​ത​ൽ 22 വ​രെ കേ​ര​ള​ത്തി​ൽ എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്.