ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ചെൽസിക്ക് ജയം
Saturday, May 17, 2025 6:03 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ചെൽസിക്ക് ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് ചെൽസി വിജയിച്ചത്.
ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ മാർക് കുകുറെല്ല ആണ് ചെൽസിക്കായി ഗോൾ നേടിയത്. മത്സരത്തിന്റെ 71-ാം മിനിറ്റിലാണ് താരം ഗോൾ കണ്ടെത്തിയത്.
വിജയത്തോടെ ചെൽസിക്ക് 66 പോയിന്റായി. നിലവിൽ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് ചെൽസി.