സല്മാന് റുഷ്ദിയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഹാദി മതാറിന് 25 വര്‍ഷം തടവ്
Saturday, May 17, 2025 1:48 AM IST
ന്യൂയോര്‍ക്ക്: സല്മാന് റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിടിയിലായ ഹാദി മതാറിന് 25 വര്‍ഷം തടവുശിക്ഷ വിധിച്ച് വെസ്റ്റേണ്‍ ന്യൂയോര്‍ക്ക് കോടതി. റുഷ്ദി പ്രസംഗിച്ചിരുന്ന വേദിയിലുണ്ടായിരുന്ന മറ്റൊരാളെക്കൂടി കുത്തിപ്പരിക്കേല്‍പ്പിച്ചതിന് ഏഴുവര്‍ഷം തടവുകൂടി മതാറിന് കോടതി വിധിച്ചിട്ടുണ്ട്.
ഒരേസംഭവത്തില്‍ രണ്ട് ഇരകള്‍ക്ക് പരിക്കേറ്റതിനാല്‍ ശിക്ഷകളും ഒരേസമയം അനുഭവിക്കണമെന്ന് ഷൗതൗക്വാ കൗണ്ടി ജില്ലാ അറ്റോര്‍ണി ജനറല്‍ ജേസണ്‍ ഷ്മിഡ്റ്റ് ഉത്തരവിട്ടു.
2022 ഓഗസ്റ്റ് പന്ത്രണ്ടിനാണ് ന്യൂയോര്‍ക്കിലെ ഷൗതൗക്വാ ഇന്സ്റ്റ്റ്റിറ്റ്യൂട്ടില് പ്രഭാഷണം തുടങ്ങുന്നതിനിടെ റുഷ്ദിയെ ഇരുപത്തിയേഴുകാരനായ ഹാദി മതാര്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്.
പതിനേഴുദിവസം പെന്‍സില്‍വാനിയയിലെ ആശുപത്രിയിലും മൂന്നാഴ്ച ന്യൂയോര്‍ക് സിറ്റി റീഹാബിലിറ്റേഷന്‍ സെന്ററിലും കഴിഞ്ഞ റുഷ്ദിക്ക് ആക്രമണത്തില്‍ വലതുകണ്ണ് നഷ്ടമായിരുന്നു. തോളെല്ലിനും സാരമായി പരിക്കേറ്റിരുന്നു.