തിരുവനന്തപുരം
എം. സജീവ് തിരുവനന്തപുരം: മരുതംകുഴി കുഴിവിള ആയില്യം വീട്ടിൽ പരേതനായ കെ. മോഹനൻ നായരുടെയും ഒ. രമണിയുടെയും മകൻ എം. സജീവ് (43) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് തൈക്കാട് ശാന്തി കവാടത്തിൽ. സഹോദരങ്ങൾ: എം. പ്രേംകുമാർ (റിപ്പോർട്ടർ, ദീപിക), ആർ. ലക്ഷ്മീദേവി. രാജഗോപാലൻ പിള്ള തിരുവനന്തപുരം: മരുതൻകുഴി കൂട്ടാംവിള നക്ഷത്ര കൂര 223എയിൽ രാജഗോപാലൻ എൻ. പിള്ള (69) അന്തരിച്ചു. തിരുവല്ല നെടുന്പ്രം പടനിലത്ത് മുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. ഭാര്യ: സുലേഖാ ദേവി. മക്കൾ: അനന്ദ്, അപർണ, മരുമക്കൾ: ലിനി, ശരത്. തങ്കമ്മ പറണ്ടോട് : കിടാരക്കുഴി രേഷ്മാ ഭവനിൽ പരേതനായ പങ്കജൻ കാണിയുടെ ഭാര്യ തങ്കമ്മ (97) അന്തരിച്ചു. മക്കൾ: ശാരദ, ഭുവനചന്ദ്രൻ, ചന്ദ്രിക, സുദർശനൻ, ഗോപിനാഥൻ, ഷാജി, അനിത മരുമക്കൾ: രമാദേവി, ലതാകുമാരി, തങ്കമണി, സുഗ്മ, അജന്തൻ, പരേതരായ ശശിധരൻ, രാജേശ്വരൻ. രാധാകൃഷ്ണന് നായര്‍ പേരൂര്‍ക്കട : വട്ടിയൂര്‍ക്കാവ് വയലിക്കട ഹരിത നഗര്‍ ഹൗസ് നമ്പര്‍ 142ല്‍ (എസ്ബിഐ പൂജപ്പുര) ജി. രാധാകൃഷ്ണന് നായര്‍ (56) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തൈക്കാട് ശാന്തി കവാടത്തില്‍. ഭാര്യ: മീന കൃഷ്ണന്. മക്കള്‍: രേഷ്മ ആര്. നായര്‍, ഹേമന്ദ് ആര്. നായര്‍. മരുമകന്: എ. അഖിലേഷ്. സഞ്ചയനം വ്യാഴം രാവിലെ 8.30ന്. ഫല്ഗുണന് നായര്‍ പേരൂര്‍ക്കട: പാല്‍ക്കുളങ്ങര ചെറിയ ഉദേശ്വരം റസി. അസോസിയേഷന് ടി.സി 29/1295 ശ്രീഭദ്രയില്‍ (റിട്ട. കെഎസ്ആര്‍ടിസി) ബി. ഫല്ഗുണന് നായര്‍ (72) അന്തരിച്ചു. ഭാര്യ: സി. അംബികാദേവി. മകള്‍: ആര്യ എഫ്. നായര്‍. മരുമകന്: രജിത്ത് (കേരള പോലീസ്). സഞ്ചയനം വെള്ളി രാവിലെ 9.30ന്. മാഹീൻ കണ്ണ് നെടുമങ്ങാട്: അഴിക്കോട് ദാറുന്നൂറിൽ മാഹീൻ കണ്ണ് (66) അന്തരിച്ചു. ഭാര്യ: എ. ഹലീമാ ബീവി. മക്കൾ: എ. എച്ച്. ആമിന, എം. എച്ച്. അൽ അമീൻ. വി. കെ. സിദ്ധാർഥൻ നേമം: വെള്ളായണി വടക്കേവിളാകത്ത് പുത്തൻ വീട്ടിൽ വി. കെ. സിദ്ധാർഥൻ (66) അന്തരിച്ചു. ഭാര്യ: എൻ. ഗീത പ്രഭ. മക്കൾ: ഡോ. ജി. ഗീതു സിദ്ധൻ, ജി. ആര്യ സിദ്ധൻ. സഞ്ചയനം തിങ്കൾ രാവിലെ ഒന്‍പതിന്. മാധവി അമ്മ വെഞ്ഞാറമൂട് : നെല്ലനാട് കടവറത്ത് ബിന്ദു സദനത്തിൽ പരേതനായ ബാലകൃഷ്ണക്കുറുപ്പിന്റെ (തനിനിറം) ഭാര്യ മാധവി അമ്മ (70) അന്തരിച്ചു. മക്കൾ: ബിന്ദു, സുരേഷ് കുമാർ (ദേവസ്വം ബോർഡ്) മരുമക്കൾ: മോഹനൻ നായർ (റേഷൻ കട), രഞ്ജിത. സഞ്ചയനം ബുധൻ രാവിലെ 8.30 ന്. ജി. വിൽസൺ വിഴിഞ്ഞം: വിഴിഞ്ഞം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മുക്കോല ജി. ടി. ഭവനിൽ ജി. വിൽസൺ (68) അന്തരിച്ചു. ഭാര്യ: വിജയലക ബിനു പാറശ്ശാല: മുര്യങ്കര മരുതറക്കല് വിള ബിനുഭവനില്‍ ബിനു (50) അന്തരിച്ചു. ഭാര്യ: വിജയകുമാരി. മക്കള്‍: അഭിലാഷ്, അബി. സഞ്ചയനം. ഞായർ രാവിലെ 9.30ന്. സജി നിലമാമൂട്: നാറാണി ആലുംപാറ അണമുഖം തേരിവിള പുത്തൻവീട്ടിൽ പരേതനായ യേശുദാസിന്റെയും റോസമ്മയുടെയും മകൻ സജി (മധു57) അന്തരിച്ചു. സഹോദരങ്ങൾ: മോഹനൻ, സാർലറ്റ്, പ്രേമ. പ്രാർഥന ഞായർ വൈകുന്നേരം നാലിന്. രവീന്ദ്രപണിക്കർ പുലകൽകോണം : ആഴാംകുളം മനക്കകം ഹൗസിൽ രവീന്ദ്രപണിക്കർ (72) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 11 ന്. ഭാര്യ: സരസ്വതി. മക്കൾ: ഗീത (രാഖി), രാജേഷ്, രാഹുൽ. മരുമക്കൾ : ഷാജു, അഞ്ജന. സഞ്ചയനം ചൊവ്വ ഒന്‍പതിന്. ഇന്ദിര മെഡിക്കല്‍കോളജ്: ചെറുവയ്ക്കല്‍ സദാശിവ വിലാസത്തില്‍ പി. സദാശിവന്റെ ഭാര്യ ഇന്ദിര (78) അന്തരിച്ചു. മക്കള്‍: രമേഷ് ബാബു, സതീഷ്കുമാര്‍, മിനി. മരുമക്കള്‍: പുഷ്പജ, സുമി, രാജ്മോഹന്‍. സഞ്ചയനം വെള്ളി രാവിലെ 8.30ന്. എസ്. ലളിത പോത്തൻകോട്: മരുതുംമൂട്, ഇലങ്കം നഗറിൽ, തണ്ണീർശ്ശാല വീട്ടിൽ എസ്. ലളിത (65) അന്തരിച്ചു. ഭർത്താവ്: പരേതനായ ശശിധരൻ നായർ. മക്കൾ: എൽ. ശശികല, എൽ. മണിക്കുട്ടൻ, പരേതനായ എസ്. ഷിബു. മരുമക്കൾ: അജികുമാരൻ നായർ, വിജിത. സഞ്ചയനം തിങ്കൾ രാവിലെ 9.10ന്.്ഷ്മി.
|
കൊല്ലം
എന്‍.രാജേന്ദ്രന് കൊല്ലം: അയത്തില്‍ പുളിയത്ത്മുക്ക് സ്നേഹനഗര്‍ 59 രാജാലയത്തില്‍ എന്‍. രാജേന്ദ്രന് (74) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ ഷൈമ രാജ്. മക്കള്‍: ആര്യ രാജ് (കനറാ ബാങ്ക്), അരുണ്‍ രാജ്, ഡോ. അതുല്‍ രാജ്. മരുമക്കള്‍: ഡോ. അരുണ്‍ പി. രാജ്, രമ്യ.ആര്. സഞ്ചയനം ബുധന്‍ രാവിലെ 6ന്. സി.രാമചന്ദ്രന് നായര്‍ കൊല്ലം: തിരുമുല്ലവാരം പടിഞ്ഞാറ്റേ വീട്ടില്‍ സി.രാമചന്ദ്രന് നായര്‍ (78) അന്തരിച്ചു. ഭാര്യ: സി.വി.ഉഷാകുമാരി. മക്കള്‍: ആര്.രാഗേഷ്, ആര്.ധനേഷ്. മരുമകള്‍: ആര്.രമ്യ. സഞ്ചയനം ബുധനാഴ്ച എട്ടിന്.
|
പത്തനംതിട്ട
കെ.വി.മാത്യു ഓതറ: ഓതറ കയ്യാലപ്പറമ്പിൽ കെ.വി. മാത്യു (101) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു ഭവനത്തിലെ ശുശ്രൂയ്ക്കു ശേഷം മൂന്നിനു ഓതറ പഴയകാവ് സെന്റ് മേരീസ്ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ മറിയാമ്മ മാത്യു തിരുവല്ല ചാരുമ്മൂട്ടിൽ കുടുംബാംഗം. മക്കൾ: ഓമന, ലീലാമ്മ, മോനച്ചൻ, ഷാജി. മരുമക്കൾ: പരേതനായ ഇ.പി.കുര്യൻ ഇലവുങ്കൽ തോട്ടയ്ക്കാട്, പരേതനായ ജോണിക്കുട്ടി വേങ്ങൽ പുത്തൻപുരയ്ക്കൽ നീരേറ്റുപുറം, പരേതയായ ലിസി വള്ളക്കാലിൽ ചക്കിട്ടയിൽ, ലിസിപടിഞ്ഞാറേമണ്ണിൽ റാന്നി. 55 വർഷക്കാലം ഓതറ സെന്റ് മേരിസ് ഓർത്തഡോക്സ് ഇടവകയുടെ പ്രധാന ശുശ്രൂഷകനായ് സേവനം അനുഷ്ഠിച്ചിരുന്നു. സൂസമ്മ മാത്യു റാന്നി: ഇടമൺ കൊല്ലറാത്ത് എം. എ. വിൻസെന്റിന്റെ ഭാര്യ സൂസമ്മ മാത്യു (സുജ ടീച്ചർ65, റിട്ട. ബെഥനി ഹൈസ്കൂൾ, ചെറുകുളഞ്ഞി) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു ഇടമൺ സെന്റ് മേരീസ് പള്ളിയിൽ. പരേത ചെറുകുളഞ്ഞി ചെറുപുളിച്ചിയിൽ കുടുംബാംഗമാണ്. മക്കൾ: അഖിലാ മേരി വിൻസെന്റ് (യുഎസ്എ), ആൽവിൻ ആന്റണി വിൻസെന്റ് (എഎഫ്ഡിസി, ബംഗളൂരു). മരുമകൻ: മനു മാത്യു ചുളയില്ലാപ്ലാക്കൽ കൊഴുവനാൽ (യുഎസ്എ). മൃതദേഹം രാവിലെ ഒൻപതിനു കുടുംബവീട്ടിൽ കൊണ്ടുവരും. സുലൈഖ ബീവി പത്തനംതിട്ട: മാർത്തോമ്മ സ്കൂൾ റോഡ് വിളാഹംപുരയിടത്തിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ സുലൈഖ ബീവി (81) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: ജലാലുദീൻ, എ. റഷീദ്, ഷീജ ബീഗം (കുവൈറ്റ്), പരേതനായ നാസറുദീൻ. മരുമക്കൾ: നബീസ ബീവി (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), ജുബൈരിയ ബീഗം, (സൂപ്രണ്ട്, ഉപജില്ല വിദ്യാഭ്യാസ ഓഫീസ്, പത്തനംതിട്ട), സിമി, ഇസ്മയിൽ. എം.ടി. സുരേഷ് കുമാർ റാന്നി: പാലച്ചുവട്, മണ്ണിൽ സുരേഷ് ഭവനിൽ എം. ടി. സുരേഷ് കുമാർ (50, കേരള ഹൈക്കോടതി)അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: മാഗി ബൽറാം (പാലാ ബാർ അസോസിയേഷൻ). മക്കൾ: റിഥി റോസ്, ശങ്കർ റാം. രാജപ്പൻ ചാത്തൻതറ: പുന്നവേലിൽ രാജപ്പൻ (74) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ ശാന്തമ്മ കൊട്ടാരത്തിൽ കുടുംബാംഗം. മക്കൾ: മഞ്ജു, രഞ്ജു. മരുമക്കൾ: ജോജി കറുകച്ചാൽ, പ്രദീഷ് നാറാണംതോട്. ജോൺ വർഗീസ് തിരുവല്ല: കറ്റോട് മാലിയിൽ ജോൺ വർഗീസ് (രാജൻ86) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് മീന്തലക്കര സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ ആലീസ് പനയന്പാല പടിഞ്ഞാറേ പീലിക്കുഴിയിൽ കുടുംബാംഗം. മക്കൾ: ബിബി, ഡോ. സാബു (യുകെ). മൃതദേഹ ഇന്ന് രാവിലെ ഒന്‍പതിന് വസതിയിൽ കൊണ്ടുവരും. കെ. എം. ചെറിയാൻ മല്ലപ്പള്ളി: കുളക്കാട്ടിൽ കെ. എം. ചെറിയാൻ (സണ്ണി66, ലഷ് ഐസ്ക്രീം ചെയർമാൻ) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ സജി ചെറിയാൻ. മക്കൾ: സോബിൻ സാറാ ചെറിയാൻ (ഓസ്ട്രേലിയ), സോജിൻ മാത്യു ചെറിയാൻ (ഓസ്ട്രിയ), സ്നേഹ മേരി ചെറിയാൻ (ഷാർജ). മരുമക്കൾ: സെബാസ്റ്റ്യൻ തോമസ് ചേന്നാപ്പള്ളിൽ പാലാ (ഓസ്ട്രേലിയ), മെറിൻ പുത്തൂർ ചീരംചിറ ചങ്ങനാശേരി (ഓസ്ട്രിയ), ഷിജോയി കോയിത്തോട്ട് മല്ലപ്പള്ളി (ഷാർജ). വിശാലാക്ഷിയമ്മ വെച്ചുച്ചിറ: കുന്നംപാറയ്ക്കല്‍ രാഘവന് നായരുടെ ഭാര്യ വിശാലാക്ഷിയമ്മ (86) അന്തരിച്ചു. സംസ്കാരം നാളെ 12നു വീട്ടുവളപ്പില്‍. മക്കള്‍: സദാശിവന് നായര്‍, ഹരിശ്ചന്ദ്രന് നായര്‍, ഇന്ദിര മണിയമ്മ, രാജേന്ദ്രന് നായര്‍, സോമവല്ലി, ഗീത, പ്രസാദ്. മരുമക്കള്‍: ഇന്ദിര, ഗോപാലകൃഷ്ണന്, സതീശന്, പരേതരായ ശശിധരന് നായര്‍, അമൃത, ഷൈലജ. സോമൻ ആചാരി അയിരൂർ: കാഞ്ഞീറ്റുകര പത്തക്കുത്തിയിൽ സോമൻ ആചാരി (72) അന്തരിച്ചു.സംസ്കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ പൊന്നമ്മ സോമൻ. മക്കൾ : രാജേഷ്, രജിത. മരുമകൻ: പരേതനായ രാജീവ് കുമാർ.
|
ആലപ്പുഴ
ത്രേസ്യാമ്മ ജോസഫ് ആലപ്പുഴ: പൂന്തോപ്പ് വാർഡിൽ ചെറുപള്ളിൽ പരേതനായ സി.ജെ. ജോസഫിന്റെ (കാക്കിച്ചൻ, റിട്ട. ബോട്ട് മാസ്റ്റർ) ഭാര്യ ത്രേസ്യാമ്മ ജോസഫ് (അമ്മിണി96) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ. പരേത പുളിങ്കുന്ന് പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: റൂബി, റോസമ്മ, മറിയമ്മ, കുഞ്ഞന്നാമ്മ, ജോസി (മെറീന റോഷ് ഇൻ റിസോർട്ട് തത്തംപള്ളി), കുഞ്ചറിയാച്ചൻ, ഏലമ്മ. മരുമക്കൾ: പരേതനായ പോൾ പൂവാട്ടിൽ, ഔസേപ്പച്ചൻ താഴത്തേടത്ത്, ജോസഫ് ആന്റണി പുത്തൻകളം, മാത്യു ജോസഫ് കളപ്പുരയ്ക്കൻ, ശോഭന പൂവാട്ടിൽ, ഷീബ ആനചാരിൽ. കൊച്ചുമോൻ വാഴവേലിൽ. ടി.പി. വിജയൻ ചേർത്തല: കളവംകോടം ചക്കനാട്ടുവെളി ടി.പി. വിജയൻ (66) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ വിജയൻ .മക്കൾ: വിനീത്, വിനീത. മരുമകൾ: സരിഷ്മ , റിജു. പരമേശ്വരൻ നായർ ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് വാരനാട് പുത്തൻവെളി നാലുകെട്ട് പരമേശ്വരൻ നായർ (83) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ഓമന. മക്കൾ: ജയപ്രകാശ് (റിട്ട.എക്സൈസ് അസി. കമ്മീഷണർ), ജയരാജ് (സീനിയർ സിവിൽ പോലീസ് ഓഫീസർ, എറണാകുളം നോർത്ത്), പരേതയായ സുചിത്ര. മരുമക്കൾ: കെ.ആർ. വിജയലക്ഷ്മി (പ്രിൻസിപ്പൽ, ശ്രീരാമകൃഷ്ണ പബ്ലിക് സ്കൂൾ, നന്ദിക്കര), കെ. വിജയലക്ഷ്മി, കെ. മനോജ് (ഇൻസ്പെക്ടർ, സെൻട്രൽ ജിഎസ്ടി, ചേർത്തല). സുജാത മോഹൻ അന്പലപ്പുഴ: വലിയമരം വാർഡിൽ നികർത്തിൽ സുജാത മോഹൻ (58) അന്തരിച്ചു സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ മോഹൻകുമാർ. മക്കൾ: ഗീതു, നീതു. മരുമക്കൾ: അനൂപ്, സജു. സരോജനി മഞ്ഞാടിതറ: പാരൂർ പരേതനായ ഭാസ്കരന്റെ ഭാര്യ സരോജനി (75) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 11നു വീട്ടുവളപ്പിൽ. മക്കൾ: തങ്കച്ചി, അന്പിളി. മരുമക്കൾ: ധർമപാലൻ, അനിൽകുമാർ. പി.ഗോവിന്ദൻ ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് എട്ടാം വാർഡ് ഉഴുവ രാജ ജ്യോതിസ് (പുതുക്കാട്ട്) വീട്ടിൽ പി.ഗോവിന്ദൻ (85,റിട്ട. ഹെഡ്മാസ്റ്റർ ഗവ.എൽപിഎസ് പുതിയകാവ്) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ പൊന്നമ്മ (റിട്ട. എൻസിസി ഓഫീസ് ചേർത്തല). മക്കൾ: രാജലക്ഷ്മി, ജ്യോതി ലക്ഷ്മി (ഫാർമസിസ്റ്റ് , ഗവ പിഎച്ച്സി വയലാർ). മരുമക്കൾ: ലാലു ഗോപിനാഥ് (കോണ്ട്രാക്ടർ), പരേതനായ മധു (മുൻ സിവിൽ പോലീസ് ഓഫീസർ, പള്ളൂരുത്തി). അബ്ദുൽ ഹക്കീം അന്പലപ്പുഴ: വളഞ്ഞവഴി അരയംപറന്പിൽ അബ്ദുൽ ഹക്കീം (74) അന്തരിച്ചു സംസ്കാരം നടത്തി. ഭാര്യ: റുഖിയ ബീവി. മക്കൾ: സഫീന, ഷെഫീഖ്, ഷാജഹാൻ. മരുമക്കൾ:അബ്ദുൽ വഹാബ്, സുബിന, ബീമ. അച്ചാമ്മ ജോർജ് എള്ളുപുറം: മുണ്ടപ്ലാക്കൽ (പാറേക്കാട്ടിൽ) ജോർജിന്റെ ഭാര്യ അച്ചാമ്മ ജോർജ് (68) അന്തരിച്ചു. സംസ്കാരം ഇന്ന് 9.30 ന് എള്ളുപുറം സെന്റ് മത്യാസ് സിഎസ്ഐ പള്ളിയിൽ. മക്കൾ : ജാസ്മിൻ, സാജൻ. മരുമകൻ : സമുവേൽ നടുവിലേപ്പുരയ്ക്കൽ മങ്കൊമ്പ്.
|
കോട്ടയം
കെ.വി. ജേക്കബ് കുടമാളൂർ: കുന്നത്തുകുഴിയിൽ കെ.വി. ജേക്കബ് (86) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളിയിൽ. ഭാര്യ പരേതയായ ഏലിയാമ്മ അമയന്നൂർ നടുവിലയിൽ കുടുംബാംഗം. മക്കൾ: ജോർജ് ജേക്കബ്, ഏബ്രഹാം ജേക്കബ്. മരുമക്കൾ: റീനാ സൂസൻ ജോർജ് മ്ലാട്ടുശേരിൽ ആർപ്പൂക്കര, ജോബി ഏബ്രഹാം ഒലക്കയിങ്കൽ തൃശൂർ. സിസ്റ്റർ ആനി ജോസഫ് മേൽവെട്ടം എസ്എബിഎസ് പാലാ: കാഞ്ഞിരമറ്റം ആരാധനാ മഠാംഗമായ സിസ്റ്റർ ആനി ജോസഫ് മേൽവെട്ടം (88) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് കാഞ്ഞിരമറ്റം മഠം ചാപ്പലിലെ ശുശ്രൂഷകൾക്കുശേഷം മാർ സ്ലീവാ പള്ളിയിൽ. മരങ്ങാട്ടുപിള്ളി മേൽവെട്ടം കുടുംബാംഗമാണ്. പരേത വടകര, കടുത്തുരുത്തി, നെല്ലിയാനി, കുറുമണ്ണ്, കുന്നോന്നി, പൈക, മുട്ടുചിറ, ചെത്തിമറ്റം, ഉള്ളനാട്, കാക്കൊമ്പ്, കാഞ്ഞിരമറ്റം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്നമ്മ രാമപുരം: നെല്ലിക്കാട്ടിൽ പരേതനായ എൻ.കെ. സ്റ്റീഫന്റെ ഭാര്യ അന്നമ്മ (80) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഇടക്കോലി സെന്റ് ആൻസ് പള്ളിയിൽ. പരേത ഇടക്കോലി തൊട്ടിയിൽ കുടുംബാംഗം. മക്കൾ: ബെന്നി സ്റ്റീഫൻ (യുഎസ്എ), ലൗലി, ബിജു സ്റ്റീഫൻ (അഞ്ജലി മെഡിക്കൽസ്, രാമപുരം), ബിനോയ് സ്റ്റീഫൻ. മരുമക്കൾ: ദീപ്തി ബെന്നി (യുഎസ്എ) കറുത്തേടത്ത് കരിങ്കുന്നം, സ്റ്റാൻലി ഇല്ലിമൂട്ടിൽ ചേർപ്പുങ്കൽ, മിനി ബിജു കോതാലടിയിൽ ഏറ്റുമാനൂർ, ജോസി ബിനോയി തറയിൽ പടിഞ്ഞാറ്റിൻകര (ഇസ്രയേൽ). മൃതദേഹം ഇന്നു രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും. എല്‍സമ്മ വര്‍ഗീസ് പാലാ: കുന്തറ പരേതനായ കെ.വി.വര്‍ഗീസിന്റെ ഭാര്യ എല്‍സമ്മ വര്‍ഗീസ് (83)അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം പാലാ സെന്റ് തോമസ് കത്തിഡ്രലില്‍.പരേത നെടുമുടി പടവുപുരക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. ജോര്‍ജ് വര്‍ഗീസ് (പാലാ), പ്രഫ. ജേക്കബ് വര്‍ഗീസ്(എറണാകുളം), തോമസ് വര്‍ഗീസ് (പാലാ), അന്നമ്മ ഫ്രാന്‍സിസ് (പാലാ), ലീന ജോര്‍ജ് (യുഎസ്എ), മരിയ മാര്ട്ടിന് (യുഎസ്എ). മരുമക്കള്‍ : ആലിസ് നരിതൂക്കില്‍ (പൈക), മേഴ്സി ചിറമേല്‍(തൃശൂര്‍), ആലിസ് വീരുവേലില് (ചേര്‍ത്തല), പരേതനായ ഫ്രാന്‍സിസ് തെരുവില്‍ (പാലാ), ജോര്‍ജ് കീച്ചേരില്‍ (യുഎസഎ), മാര്ട്ടിന് പെരുമ്പായില്‍ (യുഎസ്എ). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് വസതിയില്‍ കൊണ്ടുവരും. ത്രേസ്യ ആന്റണി കടനാട്: അഴകൻപറമ്പിൽ (തീപ്പൂഴിക്കുന്നേൽ) പരേതനായ ആന്റണിയുടെ ഭാര്യ ത്രേസ്യ ആന്റണി (ചിന്നമ്മ 93) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ. പരേത പാലാ വടക്കൻ കുടുംബാംഗമാണ്. മക്കൾ:അച്ചാമ്മ സോഫി, ബേബി, അന്നാമ്മ , തോമാച്ചൻ, സൂസമ്മ, സിബി, സിനി. മരുമക്കൾ: പരേതനായ ജോസ് പുത്തേട്ട് (മുരിക്കാശേരി), തോമാച്ചൻ ചിറയാത്ത് (പ്ലാശനാൽ), ജിനോയി കടപ്രയിൽ (പെരിങ്ങുളം), മിനി മുഞ്ഞനാട്ട് (കദളിക്കാട്), റ്റോമി വാളിപ്ലാക്കൽ (കുന്നോന്നി), പരേതയായ ജിജി പുറക്കുന്നേൽ (മേവിട), ജോർജുകുട്ടി കുറ്റിയാനിക്കൽ (നരിയങ്ങാനം). മൃതദേഹം നാളെ രാവിലെ ഒന്‍പതിന് കൊടുമ്പിടിയിലുള്ള മകൻ തോമാച്ചന്റെ വസതിയിൽ കൊണ്ടുവരും. ജോസഫ് കോട്ടയം: മോസ്കോ കവല കണിച്ചേരിയിൽ ജോസഫ് (70) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് കോട്ടയം ലൂർദ് പള്ളിയിൽ. ഭാര്യ ക്രിസ്റ്റീന അധികാരത്തിൽ കുടുംബാംഗം. മക്കൾ: ടിന്റു, ടീന. കെ.ഒ. ജോസഫ് നെയ്യാട്ടുശേരി: ഉപ്പുമാക്കൽ കെ.ഒ. ജോസഫ് (70) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് നെയ്യാട്ടുശേരി സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ സാലി കാഞ്ഞിരമറ്റം കുളപ്പുറത്ത് കുടുംബാംഗം. മകൻ: ജോജി ജോസഫ്. മരുമകൾ: റോസ്മി പുതുപ്പള്ളി തടത്തിൽ കടുംബാംഗം. ത്രേസ്യാമ്മ തോമസ് വള്ളിച്ചിറ: അതിരമ്പുഴ ളാപ്പള്ളിയിൽ പരേതനായ തോമസിന്റ ഭാര്യ ത്രേസ്യാമ്മ തോമസ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടിൽ ആരംഭിച്ച് പൈങ്ങളം സെന്റ് മേരീസ് പള്ളിയിൽ. പരേത മാന്നാനം പഴയംപള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: മോളി, മേഴ്സി, പരേതയായ ലൈസാമ്മ, ഷൈനി, മാത്യു (നന്മ മിൽക്ക് പാലാ), പരേതനായ മനോജ്. മരുമക്കൾ : ജേക്കബ് മാത്യു, ജോയ്, ബിനോയ്, ജയ്മോൾ. അന്നമ്മ ഏബ്രഹാം കോതനല്ലൂർ: തെക്കേ പറമ്പിൽ പരേതനായ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ ഏബ്രഹാം (80) അന്തരിച്ചു. സംസ്കാരം നാളെ 3.30 ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം കോതനല്ലൂർ ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത കൂടല്ലൂർ കൊല്ലപ്പള്ളി കുടുംബാംഗം. മക്കൾ: സൈജൻ, ബെന്നി, ജെയിംസ് (യുകെ), ബിജു, ജോസഫ് (യുകെ). മരുമക്കൾ, ജോബി പൂതൃക്കയിൽ, റ്റിനി കുളങ്ങരാത്ത്, മനീഷ ചാമക്കാലായിൽ (യുകെ), സിനി കീരിപ്പേൽ, സിന്ധു പാലകൻ (യുകെ). സുജ സാം നാലുന്നാക്കൽ: കരിപ്പാൽ പുത്തൻപുരയിലായ കിഴക്കേക്കരയിൽ സാം തോമസിന്റെ (ഫോട്ടോഗ്രാഫർ, നാലുന്നാക്കൽ സർവീസ് സഹകരണ ബാങ്ക് ഭരണസമതിയംഗം) ഭാര്യ സുജ സാം (49) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിനു നാലുന്നാക്കൽ സെന്റ് ആദായിസ് യാക്കോബായ വലിയ പള്ളിയിൽ. പരേത ചെത്തിപ്പുഴ താഴൂർ കുടുബാംഗമാണ്. മക്കൾ: സഖാ സാം, ജോർജി സാം (ഇരുവരും വിദ്യാർഥികൾ). മൃതദേഹം നാളെ രാവിലെ ഒന്പതിനു ഭവനത്തിൽ കൊണ്ടുവരും കെ.മാത്യു പ്രവിത്താനം : കിഴക്കൻതലക്കൽ കെ.മാത്യു (മാത്തുക്കുട്ടി75) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിനു ഭവനത്തിൽ ആരംഭിച്ച് പ്രവിത്താനം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന പള്ളിയിൽ. ഭാര്യ: ഓമന ചങ്ങനാശേരി തകിടിയേൽ കുടുംബാംഗം. മക്കൾ: ഡയാന, ഡിറോസ്, ഡുജോ. മരുമക്കൾ: അജിത്ത് ഐമനത്തിൽ പ്രവിത്തനം, ജസ്റ്റിൻ ചിറ്റാട്ടിൽ കോളപ്ര, ബ്രിന്റാ ഈന്തുങ്കൽ, വിമലഗിരി പി.ഡി. പോൾ കുറവിലങ്ങാട്: തോട്ടുവ പുളിക്കൽ പി.ഡി. പോൾ (പാപ്പു75) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ജയ്ഗിരി ക്രിസ്തുരാജ് പള്ളിയിൽ. ഭാര്യ ലീലാമ്മ (റിട്ടയേഡ് അങ്കണവാടി ടീച്ചർ) മരങ്ങാട്ടുപിള്ളി നാരകത്തുങ്കൽ കുടുംബാംഗം. മക്കൾ: ബ്ലസി, ലിന്റോ, ദീപ്തി. മരുമക്കൾ: ജയിംസ് (യുകെ), ജോസിമോൾ പ്ലാത്തോട്ടത്തിൽ മുട്ടുചിറ, ജോബിൻ (യുകെ) പുല്ലുകാലാ കോഴാ. മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് വസതിയിൽ കൊണ്ടുവരും. അന്നമ്മ ജോസഫ് പാമ്പാടി : ഓർവയൽ മഴുവനാടിയിൽ(കൂത്രപ്പള്ളി) പരേതനായ എം.എം.ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (84) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത കോത്തലക്കര കുടുംബാംഗമാണ്. ശശിധരൻപിള്ള ചിറക്കടവ് സെന്റർ: ഉറുമ്പിൽ ശശിധരൻപിള്ള (ഗോപി75) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: വിലാസിനി (പെരുനാട്). മക്കൾ: പരേതയായ അശ്വതി, അശോക് കുമാർ. മരുമകൻ: ബാലചന്ദ്രൻ (മണലാടി). പ്രീതാദേവി ചിറക്കടവ്: ചാപ്പമറ്റത്തിൽ പരേതനായ ഡോ. സി. പി. എസ്. പിള്ളയുടെ (ശ്രീഹരി ഹോസ്പിറ്റൽ, പൊൻകുന്നം, മുൻ ദേവസ്വംപ്രസിഡന്റ്, ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രം) ഭാര്യ പ്രീതാദേവി (87) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ശ്രീഹരി, ശ്രീജിത്ത്. മരുമക്കൾ: ജി.സിന്ധു, അഞ്ജുദേവി. റോസമ്മ ഫ്രാൻസിസ് പെരിങ്ങുളം: വരിക്കാനിക്കൽ റോസമ്മ ഫ്രാൻസിസ് (75) അന്തരിച്ചു. സംസ്കാരം ഇന്ന്10 ന് പെരിങ്ങുളം തിരുഹൃദയ പള്ളിയിൽ.
|
ഇടുക്കി
സി.എം.മാത്യു ചന്ദ്രൻകുന്നേൽ കോടിക്കുളം: ചന്ദ്രൻകുന്നേൽ സി.എം.മാത്യു (78, റിട്ടയേഡ് കായികാധ്യാപകൻ) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ പെണ്ണമ്മ ചേർപ്പുങ്കൽ കല്ലുപുരയ്ക്കകത്ത് കുടുംബാംഗം. മക്കൾ: ജോ മാത്യു, ജോയ്സി മാത്യു, ജോബി മാത്യു, ജോബിഷ് മാത്യു. മരുമക്കൾ: റ്റെൻസി ടോം, റെമി, ആൽബി. മൃതദേഹം നാളെ രാവിലെ ഏഴിന് ചന്ദ്രൻകുന്നേൽ വസതിയിൽ കൊണ്ടുവരും. ആൻസി ബെന്നി കട്ടപ്പന: വെള്ളയാംകുടി വലിയകുന്നേൽ ബെന്നിയുടെ ഭാര്യ ആൻസി ബെന്നി (58) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് ഭവനത്തിൽ ആരംഭിച്ച് വെള്ളയാംകുടി സെന്റ് ജോർജ് ഫെറോനാ പള്ളിയിൽ. പരേത ഉപ്പുതറ ആലാനിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: അമലിൻ, ഐബിൻ (കാനഡ). മരുമകൻ: ജോബിൻ ചെറുവള്ളിൽ ഉപ്പുതറ. ജോർജ് ചെറുതോണി: ചേലച്ചുവട് മുണ്ടോളിക്കൽ ജോർജ് (65) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് ചുരുളി സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: റോസമ്മ പഴയരിക്കണ്ടം കുന്നക്കാട്ട് കുടുംബാംഗം. മക്കൾ: ജിസ്ന, ജീന. മരുമകൻ: ജിൻസ്. മാത്യു ജോസഫ് തോപ്രാംകുടി: ഇരുമലക്കപ്പ് കൊല്ലൻ പറമ്പിൽ മാത്യു ജോസഫ് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30 ന് മന്നാത്തറയിലുള്ള ഭവനത്തിൽ ആരംഭിച്ച് കിളിയാർകണ്ടം തിരുകുടുംബ പള്ളിയിൽ. ഭാര്യ പെണ്ണമ്മ പാറത്തോട് പുരയിടത്തിൽ കുടുംബാംഗം. മക്കൾ: ബിന്ദു, ബിൻസി, ബിനി. മരുമക്കൾ; ടോമി വേങ്ങത്താനത്ത് തോപ്രാംകുടി, ജയ്സൺ മനയത്ത് കൂടി കുരിശുപാറ, സാബു ഇല്ലത്തുകുടി നേര്യമംഗലം .
|
എറണാകുളം
സിസ്റ്റർ വിനീത സിഎംസി ആലുവ : സിഎംസി പുഷ്പാരാം ഡെറാഡൂണ്‍ പ്രോവിൻസ് അംഗമായ സിസ്റ്റർ വിനീത സിഎംസി (71) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ജലന്തർ ലിദ്രാൻ കാർമൽ ഭവനിൽ. പരേത എറണാകുളംഅങ്കമാലി അതിരൂപത ആലങ്ങാട് ഇടവക പരേതരായ കുഞ്ഞുവർക്കിമാത്തിരി ദന്പതികളുടെ മകളാണ്. തൃപ്പൂണിത്തുറ, ബംഗളൂരു, ചെങ്ങൽ, ഹൊഷിയാർപുർ, ആർഎസ് പുര, ഗാസിയാബാദ്, മൗണ്ട് കാർമൽ ജനറലേറ്റ് ആലുവ, ഡെറാഡൂണ്‍, ജലന്തർ, ഫരീദാബാദ്, ദീന, പഛ്മാരി, ആലുവ പുഷ്പസദൻ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ത്രേസ്യാമ്മ, ജോസ്, റോസിലി, ആനി. ടോമി ജോസഫ് ആലുവ : ആലുവ ടൗണ്‍ ലിമിറ്റ് റോഡ് പൈനാടത്ത് ടോമി ജോസഫ് (75) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ആലുവ സെന്റ് ഡൊമിനിക്ക് പള്ളിയിൽ. ഭാര്യ: റോസ്ലി. മക്കൾ: അജേഷ്, അഞ്ജു. മരുമക്കൾ: പോൾ ജോസഫ്, മീനു ആൻ ആന്റണി. ജോസഫ് ഏലൂർ: മഞ്ഞുമ്മൽ തൗണ്ടയിൽ ടി.പി. ജോസഫ് (64) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മഞ്ഞുമ്മൽ പള്ളിയിൽ. ഭാര്യ: മേരി ജോസഫ്. മക്കൾ: ലികേഷ്, ലിഷ. മരുമക്കൾ: വി.വി. ജെൻസണ്, സിൽഡ. മാഗി മരട്: പാണ്ടവത്ത് റോഡ് ചിരിയംകണ്ടത്ത് മാഗി ലോനപ്പൻ (65) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് മരട് മൂത്തേടം സെമിത്തേരി ചാപ്പലിൽ. പരേത മരട് പാണ്ടവത്ത് സുന്ദരംതറ കുടുംബാംഗം. ഭർത്താവ്: പരേതനായ ലോനപ്പൻ. മക്കൾ: ലോയിഡ് (ബിസിനസ്), ലോയൽ (കാനഡ). മരുമക്കൾ: ഡോ. അനുജ, ജിഫി (കാനഡ). ബെറ്റി വാഴക്കുളം : നന്പ്യാപറന്പിൽ തയ്യിൽ മാത്യൂസിന്റെ ഭാര്യ ബെറ്റി (57) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ബസ്ലേഹം ഹോളി ഫാമിലി പള്ളിയിൽ. പരത പാലമറ്റം ചെറുപറന്പിൽ കുടുംബാംഗം. മക്കൾ : മെബിൻ, ആൻ മേരി. മരുമക്കൾ : എൽസ ഷാജു ഇലഞ്ഞിക്കൽ എടപ്പള്ളി, ഡോമിനിക് പോൾ വെട്ടിക്കനാക്കുടി പെരുന്പാവൂർ. ഏലിയാമ്മ പിറവം : ഇടപ്പള്ളിച്ചിറ കവണാട്ടേൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (86) അന്തരിച്ചു. സംസ്കാരം നടത്തി. പരേത പിറവം വെട്ടുകുഴിയിൽ കുടുംബാംഗം. മക്കൾ: രാജു, ഷൈനി, രാജൻ (കെഎസ്ആർടിസി പിറവം) , മിനി (അമൃത ഹോസ്പിറ്റൽ). മരുമക്കൾ: മോളി, ബ്ലസി, ബേസിൽ, പരേതനായ തോമസ്. സുന്ദരം ഏലൂർ: മഞ്ഞുമ്മൽ സൗഹൃദ റസിഡൻസ് സുന്ദർ നിവാസിൽ സുന്ദരം (55) അന്തരിച്ചു. സംസ്കാരം ഇന്ന് കായംകുളത്ത്. ഭാര്യ: പാർവതി (കാഞ്ഞിരപ്പള്ളി സ്കൂൾ). മക്കൾ: ധന്യ, ദിവ്യ. തങ്ക ചെറായി : ഗൗരീശ്വരം സൗത്ത് അല്ലപ്പറന്പിൽ പി.ആർ. തങ്ക (72) അന്തരിച്ചു. സംസ്കാരം നടത്തി. പരേത പുറക്കാട്ട് കുടുംബാംഗം. ഭർത്താവ്: സുശീലൻ. മക്കൾ: സുനിൽകുമാർ (കെഎസ്ആർടിസി), സന്ധ്യ. മരുമക്കൾ: ബാബു, സൗമ്യ. ഹരി വൈറ്റില: കൊച്ചിൻ റിഫൈനറി റിട്ടയേർഡ് ഫിനാൻസ് മാനേജർ എൽഎം പൈലി റോഡ് ശിവശ്രീയിൽ എം.എ. ഹരി (79) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: എം.എ. സുശീല (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കോളജിയേറ്റ് എഡ്യൂക്കേഷൻ). മക്കൾ: രാജശ്രീ (സയന്റിസ്റ്റ് സിഡിഎസി തിരുവനന്തപുരം), ശിവകുമാർ (ബംഗളൂരു). മരുമക്കൾ: പ്രശാന്ത് (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഐഡബ്ല്യുഎഐ സെൻട്രൽ ഗവണ്മെന്റ്), രാഖി (ബംഗളൂരു). ജോസഫ് പെരുന്പാവൂർ: കളമശേരി മെഡിക്കൽ കോളജിൽ നിന്നും സാമൂഹ്യ നീതി വകുപ്പ് മുഖേന അഭയഭവനിൽ പ്രവേശിപ്പിച്ച ജോസഫ് (74) അന്തരിച്ചു. മൃതദേഹം പെരുന്പാവൂർ ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ അഭയഭവനുമായി ബന്ധപ്പെടുക. ഫോണ്‍ നന്പർ: 7558037295. ബേബി ആലങ്ങാട്: നീറിക്കോട് പറയാൻതുരുത്തിൽ ബേബി (77) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ആലങ്ങാട് നന്ദിപറന്പ് ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ അരവിന്ദാക്ഷൻ. മക്കൾ: രാജീവ് (വിദേശം), മിനി, സാജു, അന്പിളി. മരുമക്കൾ: ആഷ, ഷാജി, ദിവ്യ, ഉണ്ണികൃഷ്ണൻ. മുരളീധരൻ ഉദയംപേരൂർ : മാളേകാട് തറയിൽ മുരളീധരൻ (73) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ബേബി. മക്കൾ: മനോജ്, മഞ്ജു, അഞ്ജു. മരുമക്കൾ: രമ്യ, സുരേഷ്, രാജേഷ്. സന്തോഷ് മൂവാറ്റുപുഴ: അന്പലംപടി മനയ്ക്കക്കുടി എം.പി. സന്തോഷ് (54) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പിറവം കണ്ണീറ്റുമല പൊതു ശ്മശാനത്തിൽ. അച്യുതൻ മൂവാറ്റുപുഴ : കെഎസ്ഇബി റിട്ടയേർഡ് ഓവർസീയർ പണ്ടിരിമല കുന്നേൽ കെ.എ. അച്യുതൻ (80) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: വിജയമ്മ മൂവാറ്റുപുഴ പാറക്കൽ കുടുംബാംഗം. മക്കൾ: ജിജി (റേഷൻ ഡീലർ), അജി (ബിജെപി മൂവാറ്റുപുഴ മുനിസിപ്പൽ ഏരിയ പ്രസിഡന്റ്), ടോജി (ഓസ്ട്രേലിയ). മരുമക്കൾ: ഷീബ, രെഞ്ജു, ആശ. ആബിദ ആലങ്ങാട് : കൊടുവഴങ്ങ വെളങ്ങാട്ട് അബ്ദുൾ റഹ്മാന്റെ ഭാര്യ ആബിദ (78) അന്തരിച്ചു. കബറടക്കം ഇന്ന് ആലങ്ങാട് ജുമാ മസ്ജിദിൽ. മക്കൾ: നസീറ, മുസൈബ, റസിയ. മരുമക്കൾ: റഹ്മത്ത് അലി, പരേതനായ നൗഷാദ്. ശേഖരൻ നായരന്പലം: പുഞ്ചയിൽ പാലത്തിനുസമീപം കല്ലുമഠത്തിൽ കെ.കെ. ശേഖരൻ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് നായരന്പലം ശ്മശാനത്തിൽ. ഭാര്യ: രമണി. മക്കൾ: സുമ, ചന്ദ്രബോസ്, ലീന, ഷീബ, ഉണ്ണികൃഷ്ണൻ. മരുമക്കൾ: അരുണ, ശരവണൻ, ലത, പരേതരായ ജോഷി,സുഭാഷ്.
|
തൃശൂര്‍
ഫിലോമിന പുത്തൻപീടിക: മഞ്ഞളി പരേതനായ ആന്റോ ഭാര്യ ഫിലോമിന(60) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ഫിന്റോ, ലിന്റോ, ആൽഫി. മരുമക്കൾ: ധന്യ, ജീന, റിന്റോ. റോസ പുന്നംപറമ്പ്: മലാക്ക ഇമ്മിട്ടി വീട്ടിൽ പരേതനായ ചാക്കു ഭാര്യ റോസ(95) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് മച്ചാട് സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: തോമസ്, ലൂവീസ്, വെറോനി, വർക്കി, പരേതയായ കൊച്ചന്നം. മരുമക്കൾ: ശാന്തമ്മ, മേരി, വർഗീസ്, മർത്ത. ജെസി കൊടകര: മറ്റത്തൂര്‍കുന്ന് പടിഞ്ഞാട്ടുമുറി പാറശേരി പരേതനായ പാപ്പച്ചന് ഭാര്യ ജെസി(54) അന്തരിച്ചു. സംസ്കാരം 20ന് രാവിലെ 10ന് മറ്റത്തൂര്‍കുന്ന് നിത്യസഹായമാതാ പള്ളിയില്‍. മക്കള്‍: ഫാ. ഫ്രാങ്ക്ലിന് പാറശേരി സിഎംഐ, ഫ്രെഡിന് പാപ്പച്ചന്. സിജോ പടിഞ്ഞാറെ ചാലക്കുടി: മാഞ്ഞൂരാൻ ജോസ് മകൻ സിജോ(45) അന്തരിച്ചു. സംസ്കാരം നാളെ 11.30ന് ചാലക്കുടി തിരുകുടുംബ ദേവാലയത്തിൽ. ഭാര്യ: പ്രിൻസി ചെമ്പന്നൂർ കാച്ചപ്പിള്ളി കുടുംബാംഗം. മക്കൾ: സ്റ്റിവിൻ, സാവിൻ. ശ്രീദേവി അന്തര്‍ജനം ആനന്ദപുരം: അഷ്ടവൈദ്യന്‍ എളേടത്ത് തൈക്കാട്ട് ദിവാകരന് മൂസ്സിന്റെ ഭാര്യയും റിട്ട. അധ്യാപികയുമായ ശ്രീദേവി അന്തര്‍ജനം (75) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ആനന്ദപുരത്തെ വീട്ടുവളപ്പില്‍. കക്കാട്ട് മന നാരായണന് നമ്പൂതിരിയുടെ മകളാണ്. മക്കള്‍: അഷ്ടവൈദ്യന്‍ ഡോ. ഇ.ടി.രവി മൂസ്, സിതാര ദാമോദരന്‍, ശ്രീദേവി വിനേഷ്. മരുമക്കള്‍: ഓട്ടൂര്‍ ദാമോദരന്‍, വിനേഷ് തിടില്‍ പുളിയപടമ്പ്, ഡോ. ആര്യ മൂസ്. സുനിൽ അഞ്ചേരി: വിറ്റാംപ്പെട്ടി നാരായണൻ മകൻ സുനിൽ(38) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30 ന് വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തിൽ. അമ്മ: മല്ലിക, ഭാര്യ: ചിഞ്ചു, മക്കൾ: സൂര്യദേവ്, ശിവകാർത്തി. വള്ളിക്കുട്ടി മരോട്ടിച്ചാൽ: പഴവള്ളം വെള്ളാങ്കല്ലൂക്കാരൻ പരേതനായ കുറുന്പൻ ഭാര്യ വള്ളിക്കുട്ടി(91) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: ഓമന, ശോഭന, സുമന. മരുമക്കൾ: സുബ്രൻ, ഉണ്ണി, ശ്രീധരൻ. വിജി അയ്യന്തോൾ:കുറിഞ്ഞാക്കൽ ലെയ്നിൻ വടക്കൻ ജെൽഫൻ ഭാര്യ വിജി(33) അന്തരിച്ചു . സംസ്കാരം ഇന്ന് രാവിലെ 9.30ന് അയ്യന്തോൾ സെന്റ് മേരിസ് അസംപ്ഷൻ പള്ളിയിൽ. മക്കൾ: അനുഗ്രഹ, ആദേൻ, അന്റോണിയോ. കൊച്ചുത്രേസ്യ എടത്തിരുത്തി: ആലപ്പാട്ട് ജോസ് (റിട്ട. പ്രധാനധ്യാപകന്, പോംപെ സെന്റ് മേരീസ് ഹൈസ്കൂള്‍, കാട്ടൂര്‍) ഭാര്യ കൊച്ചുത്രേസ്യ(91) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് എടത്തിരുത്തി കര്‍മലമാതാ ഫൊറോന പള്ളിയിൽ. കാടുകുറ്റി ചിറമേല്‍ ദേവസിയുടെ മകളാണ്. മക്കള്‍: ഫ്രാന്‍സിസ്, ടെസി, സൂസി, ഡേവീസ്, ജോണ്സന്, ജെസി, ജോയ്സി, പോള്സന്. മരുമക്കള്‍: റോസ്മോള് നെറ്റിക്കാടന്, തോമസ് കിടങ്ങേന്, തോമസ് തളിയത്ത്, ലിനി തളിയപ്പറമ്പില്‍, ജെസി ഒലക്കപ്പാടി, സുരേഷ് ആലപ്പാട്ട്, സിബി ചിറമേല്‍, റീന അന്നവെള്ളി. ക്ലാര തുമ്പൂര്‍: കറുകുറ്റിക്കാരന്‍ ഔസേപ്പ് (ജോസഫ്) ഭാര്യ ക്ലാര(95) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് തുമ്പൂര്‍ സെന്റ് മാത്യൂസ് പള്ളിയില്‍. മക്കള്‍: ആന്റു, ഡേവീസ്, കൊച്ചുത്രേസ്യ, റോസി. മരുമക്കള്‍: മേരി, സിബ, വര്‍ഗീസ്, വര്‍ഗീസ്. സാലി മനക്കൊടി: നീലങ്കാവിൽ പോൾ ഭാര്യ സാലി (57) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് അരിന്പൂർ സെന്റ് ആന്റണീസ് പള്ളിയിൽ. മകൾ: രൂപ. മരുമകൻ: ടോമിൻ. സജീവൻ പുത്തൻപീടിക: കാരാമാക്കൽ സജീവൻ(68) ബംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് പുത്തൻപീടിക മഞ്ഞപിത്തം സെന്ററിനു സമീപത്തുള്ള സഹോദരൻ രാജീവിന്റെ വീട്ടിൽ പൊതുദർശനത്തിനു ശേഷം താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: മിനി. മകൾ: ശ്യാമ. മരുമകൻ: ജനേഷ്. ബിജു ആളൂർ: ഐവീട്ടിൽ നാരായണ്‍ മകൻ ബിജു(50) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചാലക്കുടി ക്രിമറ്റോറിയത്തിൽ. അമ്മ: അംബുജാക്ഷി. ഭാര്യ: ജിത. മകൾ: ലക്ഷ്മിപ്രിയ. ജോൺ പൊയ്യ: പഞ്ഞിക്കാരൻ ജോൺ (80) അന്തരിച്ചു. യൂക്കോ ബാങ്ക് മുൻ മാനേജർ ആണ്. ഭാര്യ: റോസിലി കടുപ്പശേരി കോനോത്ത് കുടുംബാംഗം. മക്കൾ: പ്രീതി (ട്രിവിം എക്സ്പോർട്സ്), പ്രിറ്റി (അസിസ്റ്റന്റ് പ്രൊഫസർ കാർമൽ കോളജ്, മാള), പ്രെസി(സോഫ്റ്റ്വെയർ എൻജിനീയർ). മരുമക്കൾ: ഡെന്നീസ് പൂത്തോക്കാരൻ, ജോസ് പൈനാടത്ത്, മനോജ് ചിറക്കൽ. ജോജു തൃപ്രയാർ: നാട്ടിക രാമൻകുളത്തിനു സമീപം ഇയ്യാനി ഞായക്കാട്ട് പരേതനായ സത്യപാലൻ മകൻ ജോജു(56) അന്തരിച്ചു. സംസ്കാരം പിന്നീട്. മാതാവ്: പുഷ്പ നളിനി. ഭാര്യ:. ബീന. മകൻ: അഭിജിത്ത്. സെലീന പരിയാരം: പൂവത്തിങ്കൽ ആലപ്പാട്ട് തെക്കെത്തല വർഗീസ് ഭാര്യ സെലീന(98) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: മേരി, പുഷ്പ, ഓമന, ജെസി, ജാൻസി, ജോയ്സി. മരുമക്കൾ: പൗലോസ്, ആന്റണി, ജോണി, ദേവസി, ജോസഫ്. വർഗീസ്. ഹൈദ്രോസ് കയ്പമംഗലം: മതിലകം ഓണച്ചമ്മാവ് കാട്ടുപറമ്പിൽ ഹൈദ്രോസ്(81) അന്തരിച്ചു. കബറടക്കം ഇന്ന് പുതിയകാവ് ജുമാ മസ്ജിദിൽ. ഭാര്യ: സുഹ്റ. മക്കൾ: മുഹമ്മദ് ഫൈസൽ, ഫൗസിയ, മുഹമ്മദ് ബുഹാരി. മരുമക്കൾ: നിയാല, അൻവർ, തസ്നീം. രാമകൃഷ്ണൻ പുത്തൻപീടിക: കുറുവത്ത് ക്ഷേത്രത്തിന് സമീപം കുറുവത്ത് വീട്ടിൽ രാമകൃഷ്ണന്(75) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ മണി. മക്കൾ: രമ്യ, രജി, രേഷ്മ, രാഗി. മരുമക്കൾ: സജിത്ത്, ബിനീഷ്, സുധീഷ്, സിനീഷ്. ഹസൻകുട്ടി മാസ്റ്റർ കൊടുങ്ങല്ലൂർ: ഉഴുവത്തുകടവ് ഇന്ത്യൻ ഫാർമസിക്ക് സമീപം വലിയകത്ത് വീട്ടിൽ ഹസൻകുട്ടി മാസ്റ്റർ(86) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ എട്ടിന് ചേരമാൻ ജുമാമസ്ജിദ് കബർസ്ഥാനിൽ. ഫോർട്ട്കൊച്ചി കൽവത്തി ഗവ: സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററാണ്. ഭാര്യ: റുക്കിയ വലിയകത്ത്. മക്കൾ: അഫ്സൽ, ഇസ്ഹാക്ക് മാസ്റ്റർ (ട്രഷറർ, മുസ്ലിം ലീഗ് കൊടുങ്ങല്ലൂർ മുനിസിപ്പൽ കമ്മിറ്റി), യൂസഫ്, അസ്ലം (ദുബായ്), സൈനബ, സൽമ. മരുമക്കൾ: ഷംസുദീൻ (ദുബായ്), ജമാൽ, സജിന, മൈമൂന, ജുവേരിയ, ഫാത്തിമ. സുനിൽകുമാർ കൊടുങ്ങല്ലൂർ: മേത്തല കുന്ദംകുളം ആശുപത്രിക്ക് തെക്ക് കാഞ്ഞിരപ്പറമ്പിൽ പരേതരായ കരുണാകരൻദേവകി ദമ്പതികളുടെ മകൻ സുനിൽകുമാർ (സുണാപ്പൻ57) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സജിത. മക്കൾ: കരുൺദേവ്, കിരൺദേവ്. വിലാസിനി കൊടകര: വഴിയമ്പലം മുണ്ടക്കല്‍ കുട്ടപ്പന് ഭാര്യ വിലാസിനി(81) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്‍: പരതേനായ ബാബു, രവി, സത്യന് (അധ്യാപകന്, പനമ്പള്ളി സ്മാരക ഗവ. കോളജ്, ചാലക്കുടി), ഉഷ, ലത. മരുമക്കള്‍: ജയശ്രീ, സോമന്, മനോജ്. വേണുഗോപാലൻ കയ്പമംഗലം: ശ്രീനാരായണപുരം പുത്തൻവീട്ടിൽ വേണുഗോപാലൻ(69) അന്തരിച്ചു. സംസ്കാരം നടത്തി. സിപിഎം എസ്എൻ പുരം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ഗിരിജ. മകൾ: അഞ്ജലി. മരുമകൻ: വേണുഗോപാലൻ (കെഎസ്ഇബി ജീവനക്കാരൻ). രമണി ചിറയ്ക്കൽ: കോട്ടം കിണറിനു സമീപം കരാട്ടുപറന്പിൽ പ്രഭാകരൻ ഭാര്യ രമണി(70) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: സന്തോഷ്, ബിന്ദു. മരുമക്കൾ: സുനിത, സിദ്ധാർഥൻ. ബാബു ചേലക്കര: അന്തിമഹാകാളന്‍കാവ് മംഗലംകുന്ന് ചാക്കോട്ടില്‍ വീട്ടില്‍ ബാബു(63) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശോഭന. മക്കൾ: ബിബിന, ബിബിത. ജാനകി ചേലക്കര: കുറുമല വട്ടപ്പറമ്പിൽ ജാനകി (87) അന്തരിച്ചു.സംസ്കാരം നടത്തി. മക്കൾ: വേണുഗോപാൽ, രാധ മരുമക്കൾ: നാരായണൻ,ശോഭന. തങ്കമണി കൊടകര: വല്ലപ്പാടി മാടക്കായില്‍ നന്ദൻ ഭാര്യ തങ്കമണി(73) അന്തരിച്ചു. സംസ്കാരം നടത്തി. പ്രേംനാദ് ഫ്രാങ്കിളിൻ പെരുന്പടപ്പ്: എടപ്പാൾ കെഎസ്ആർടിസി റിജിനൽ വർക്ക്ഷോപ്പ് ചീഫ് മെക്കാനിക്കായിരുന്ന ആലത്തൂർ നിവാസിൽ പ്രേംനാദ് ഫ്രാങ്കിളിൻ (73)അന്തരിച്ചു. സംസ്കാരം നടത്തി. അബു കയ്പമംഗലം: മതിലകം ഫെറി റോഡിനു സമീപം കറുകപറമ്പിൽ അബു(77) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: സക്കീന. മക്കൾ: സൂരജ് (യുഎഇ), സിറാജ്. മരുമക്കൾ: നസീമ, സീന. സരോജിനി പോട്ട: നാടുകുന്ന് കൈതവളപ്പിൽ പരേതനായ വേലുക്കുട്ടി ഭാര്യ സരോജിനി(80) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: ശോഭന, പുഷ്പ, സന്തോഷ്. മരുമക്കൾ: പരേതനായ ഗോപി, രാജൻ, നിമ്മി (മുൻസിഫ് കോടതി, ചാലക്കുടി). ഭാസ്കരൻ പുന്നയൂർക്കുളം: തുയ്യംകേയത്ത് വളപ്പിൽ ഭാസ്കരൻ(83) അന്തരിച്ചു. ഭാര്യ: സരോജിനി. മക്കൾ: ബാബു, സുനിത, ഷീബ, ഷാജൻ, വിവേക്, ഷീന, മരുമക്കൾ: ബിന്ദു, കുട്ടൻ, ഷിജി, ഷീബ, അശോകൻ, പരേതനായ ചന്ദ്രൻ. ജമീല ചാവക്കാട്: ചക്കംകണ്ടം മദ്രസക്കു സമീപം മുസ്ലിം വീട്ടിൽ പരേതനായ അലി ഭാര്യ ജമീല(60) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: ഷാനിത, ഷെഫിത, ഷാഹിദ്. മരുമക്കൾ: ഷെഫീഖ്, നിഷാദ്. നസീമ ചാവക്കാട്: ഒരുമനയൂർ മാങ്ങോട് സ്കൂളിന് സമീപം തളിക്കുളം അബ്ദുൽ ഖാദർ ഭാര്യ നസീമ(48) അന്തരിച്ചു. കബറടക്കം നടത്തി. മൂന്നാംകല്ല് നാലകത്ത് കുറ്റിക്കാട്ടിൽ അബൂബക്കറിന്റെ മകളാണ്. സഹോദരങ്ങൾ: സലാം, ഇക്ബാൽ.
|
മലപ്പുറം
അൻസാർ മഞ്ചേരി : മുടിക്കോട് വടക്കുപറന്പ് പരേതനായ വാലത്തിൽ ഇണ്ണീന്റെ മകൻ അൻസാർ (37) ദുബായിലെ റാസൽഖൈമയിൽ അന്തരിച്ചു. ഭാര്യ: ജഫ്സീറ. മകൻ: മുഹമ്മദ് അജ്സൽ. സഹോദരങ്ങൾ: നൗഷാദ്, സഫുവാൻ, ആഷിക്ക്, സുനീറ, ഷാനിബ.
|
കോഴിക്കോട്
അന്നക്കുട്ടി കോടഞ്ചേരി: ചെമ്പുകടവ് മേലോട്ടുമലയിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (77) അന്തരിച്ചു. സംസ്കാരം നാളെ പത്തിന് ചെമ്പുകടവ് സെന്റ് ജോർജ് പള്ളിയിൽ. പരേത നരിക്കാട്ടുമാറ്റത്തിൽ ഇലഞ്ഞി കുടുംബാംഗമാണ്. മക്കൾ: ജോജോ, ജിയോ (യുകെ), സിസ്റ്റർ ലിസ (മധ്യപ്രദേശ്). മരുമക്കൾ: ജെസി ഈന്തുങ്കൽ (കമ്പളക്കാട്), ടെസ്മി കൊച്ചുപറമ്പിൽ (യുകെ). കാർത്ത്യായനി കൊയിലാണ്ടി: പൊയിൽക്കാവ് കൈതോലവളപ്പിൽ കാർത്ത്യായനി (74) അന്തരിച്ചു. പരേതനായ ഉണ്ണി ആശാരിയുടെ ഭാര്യയാണ്. മക്കൾ: രാമകൃഷ്ണൻ, ബാബു, സഞ്ജയൻ, പ്രേമ, പുഷ്പ, ബിന്ദു. മരുമക്കൾ: അന്പിളി, സുരഭി, റിഷ, സത്യൻ, രാജൻ, വിജയൻ. സുരേഷ് ബാബു കൊയിലാണ്ടി: കുറുവങ്ങാട് മാവിൻചുവട് നികുഞ്ജത്തിൽ താമസിക്കും ചേരികുന്നുമ്മൽ സുരേഷ് ബാബു (58) അന്തരിച്ചു. റിട്ട. കെഎസ്ഇബി ജീവനക്കാരനാണ്. ഭാര്യ: ലത (കാരയാട്). മക്കൾ: അതുല്യ, അനന്യ. മരുമക്കൾ: ടി.കെ. ശരത് എടവരാട് (എക്സൈസ് തിരൂർ), അശ്വിൻ ദാസ് പൊയിൽകാവ്. മജീദ് താമരശേരി: അണ്ടോണ ചാലിൽ മജീദ് (60 ) അന്തരിച്ചു. ഭാര്യ മൈമൂന. മക്കൾ: മസൂദ്, മിഥ്ലാജ്, മിൻഹാജ്. മരുമകൾ. ആയിഷ സൽവ. സഹോദരങ്ങൾ: അബ്ദുറഹിമാൻ , നഫീസ, റസാഖ്, നാസർ, പരേതരായ ഉസൈൻ, മൊയ്തീൻ.
|
വയനാട്
ജോസഫ് മക്കിയാട്: കൊന്നിയോട് അനത്താനത്ത് ജോസഫ്(90)അന്തരിച്ചു. ഭാര്യ: ബ്രിജിത്ത (കണ്ണോം പേര്യക്കോട്ടിൽ കുടുംബാംഗം). മക്കൾ: ജോസ് (കേരള ഗ്രാമീണ ബാങ്ക്, വെള്ളമുണ്ട), വത്സ, കുഞ്ഞുമോൻ, ജിജി, ഷിബു, ഷിജു. മരുമക്കൾ: ഗ്രേസി അറക്കൽ, ഷാന്റി കാരുകുന്നേൽ, ഷീന കൈനിക്കൽ, വിൻസി വെള്ളറ, പരേതനായ ജോർജ് കൂവള്ളൂർ(നടവയൽ). അഷ്റഫ് കൽപ്പറ്റ: അന്പിലേരി ബീരാളി അഷ്റഫ് (62) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കൾ: ബുഷ്റ, ഹാരിസ്. മരുമക്കൾ: റഷീദ്, റംഷീദ. അബ്ദുൾ നാസർ സുൽത്താൻ ബത്തേരി: കുപ്പാടി ഒന്നാംമൈലിലെ ആദ്യകാല വ്യാപാരി പുതിയവീട്ടിൽ അബ്ദുൾനാസർ (61) അന്തരിച്ചു. ഭാര്യ: അലീമ. മക്കൾ: സംഷാദ് (ബത്തേരി നഗരസഭാംഗം, വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് വയനാട് ജില്ലാ പ്രസിഡന്റ്), സംഷീന, ഷാഹിന. മരുമക്കൾ: ഫർസാന, റൗഫ്.
|
കണ്ണൂര്‍
റോസ കണ്ണൂർ : പരേതനായ ആലുക്കൽ വർക്കിയുടെ ഭാര്യ റോസ (95) അന്തരിച്ചു. സംസ്കാരം 20ന് രാവിലെ 9.30ന് തൃശൂർ കുരിയച്ചിറ ഔദിശാ പള്ളി റോഡിലുള്ള മകൻ ജോസഫിന്റെ വീട്ടിലെ സംസ്കാരശുശ്രൂഷകൾക്ക് ശേഷം തിരൂർ സെന്റ് തോമസ് പള്ളിയിൽ. മറ്റു മക്കൾ: തോമസ് (എറണാകുളം), പോൾ (യുഎസ്എ), ആനി പോൾ (എറണാകുളം). മരുമക്കൾ: റീമ കവളക്കാട്ട് (എറണാകുളം), ലൈസ ഉന്പാവു (തൃശൂർ), ലത വള്ളമറ്റം (യുഎസ്എ), മിനി നാൽപ്പാട്ട് (കണ്ണൂർ), പോൾ മാന്പിള്ളി (എറണാകുളം). തോമസ് ചുങ്കക്കുന്ന്: പീത്തുരുത്തേൽ തോമസ് (91) അന്തരിച്ചു. ഭാര്യ: പരേതയായ അന്നക്കുട്ടി. മക്കൾ: ആലീസ്, കുര്യാച്ചൻ, മേരി, ജോൺസൺ, ജോഷി, റെജി, റീന, സിസ്റ്റർ ജോൺസി (സെന്റ് കമിലസ്), റാണി. മരുമക്കൾ: ജോയ്സി, ബാബു, ഷാന്റി, വിജി, ജിജി, തങ്കച്ചൻ, ജോജോ,പരേതനായ തോമസ്. മറിയക്കുട്ടി മടമ്പം: റിട്ട. അധ്യപകൻ പരേതനായ കല്ലറ പുത്തൻപുരക്കൽ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (86) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്‍പതിന് മടമ്പം ലൂർദ് മാതാ ഫൊറോനാ പള്ളിയിൽ. പരേത ഒടയംചാൽ തൂക്കുംകോട്ടിൽ കുടുംബാംഗം. മക്കൾ: മോളി മാവേലിൽ (റിട്ട. അധ്യാപിക, മാലക്കല്ല്), തോമസ്, ഏലിയാമ്മ കുറ്റിപറിച്ചേൽ (മൈക്കിൾഗിരി), ത്രേസ്യാമ്മ (മുൻ കള്ളാർ പഞ്ചായത്ത് മെംബർ), ജോസ് (കാനഡ), മിനി കരിംകുന്നം, ബിന്ദു (യുഎസ്എ). മരുമക്കൾ: ജോസ് മാവേലിൽ (മാലക്കല്ല്), ലിസി വട്ടക്കൊട്ടയിൽ (പയ്യാവൂർ), മാത്യു പൂതംപാറയിൽ (മാലക്കല്ല്), ഷെറിൻ പതപ്പള്ളിൽ കള്ളാർ (കാനഡ), സുനിൽ വെള്ളിയാപ്പള്ളിൽ കരിംകുന്നം (റിട്ട. അധ്യാപകൻ), ഫിലിപ്പ് കൊച്ചുപറമ്പിൽ (യുഎസ്എ), പരേതനായ മൈക്കിൾ. നാരായണി പയ്യന്നൂർ: കേളോത്ത് മുസ്ലിം പള്ളിക്കു സമീപത്തെ എം. നാരായണി (79) അന്തരിച്ചു. ഭർത്താവ്: പരേതനായ അവുതിയൻ രാഘവൻ. മക്കൾ: രാജീവൻ, ഉഷ, മുരളി, സഞ്ജീവൻ (മുൻ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ, സെക്രട്ടറി, കൈരളി ഹോട്ടൽ). മരുമക്കൾ: ഷൈനി, സോമൻ, രഞ്ജിനി (മാടായി കോഓപ്പറേറ്റീവ് റൂറൽ ബാങ്ക് മാനേജർ), പരേതയായ ലളിതാമണി. സംറത്ത് കൂത്തുപറമ്പ്: കോട്ടയം അങ്ങാടിയിലെ കോട്ടാൽ സംറത്ത് (62) അന്തരിച്ചു. കോൺഗ്രസ് കോട്ടയം മണ്ഡലം മുൻ പ്രസിഡന്റും ബ്ലോക്ക് സെക്രട്ടറിയുമായിരുന്നു. പരേതരായ ആദിരാജ കോയമ്മകോട്ടാൽ മറിയുമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: വി.കെ. ഫൗസിയ.മക്കൾ: നബ്വാൻ, നഹാസ്. സഹോദരങ്ങൾ: നവാസ് കോട്ടാൽ, മുഹമ്മദലി. ദേവിയമ്മ ഇരിട്ടി: എടക്കാനം കീരിയോടിലെ പരേതനായ കെ.പി. കുഞ്ഞിക്കണ്ണൻ നായരുടെ ഭാര്യ രാം നിവാസിൽ പി.കെ. ദേവിയമ്മ (90) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് വീട്ടുവളപ്പിൽ. മക്കൾ: സൗമിനി (റിട്ട. അധ്യാപിക, ജിയുപി സ്കൂൾ, മഴൂർ), നാരായണൻ (റിട്ട. അസി. കമ്മീഷണർ, ജവഹർ നവോദയ വിദ്യാലയം, റായ് ഘട്ട്, മുംബൈ), ശോഭന (റിട്ട. അധ്യാപിക, വാണി വിലാസം എൽപി സ്കൂൾ, ഉളിയിൽ), രാംദാസ്, പങ്കജാക്ഷി, ശകുന്തള (റിട്ട. അധ്യാപിക, ജിഎച്ച്എസ്എസ്, താമരശേരി), നളിനി (അധ്യാപിക, സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കടത്തും കടവ്). മരുമക്കൾ: നാരായണൻകുട്ടി (റിട്ട. അധ്യാപകൻ, പൂനം എൽപി സ്കൂൾ, തളിപ്പറമ്പ്), നാരായണൻ (കല്ലേരിക്കര, മട്ടന്നൂർ), കവിത (ഇരിട്ടി വനിത സഹകരണ ബാങ്ക്), ഗണേശൻ (റിട്ട. അധ്യാപകൻ, കിനാലൂർ ഗവ. എൽപി സ്കൂൾ, ബാലുശേരി), പരേതരായ ഇന്ദിര (വൈസ് പ്രിൻസിപ്പൽ, നവോദയ വിദ്യാലയം), പ്രഭാകരൻ. ശാന്ത മാഹി: പന്തക്കൽ കുന്നുമ്മൽപ്പാലത്തിന് സമീപം ഞേറക്കോൾ എം.എം. ശാന്ത (75) അന്തരിച്ചു. സഹോദരങ്ങൾ: ജാനകി, സുകുമാരൻ (റിട്ട. കോഓപ്പറേറ്റീവ് സ്റ്റോർ ജീവനക്കാരൻ, മാഹി), മുകുന്ദൻ, കമല, പരേതരായ നാണു (റിട്ട. അധ്യാപകൻ, ഐകെകെ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പന്തക്കൽ), ലക്ഷ്മി. ആശാബി കണ്ണൂർ: ചൊവ്വ സ്പിന്നിംഗ് മില്ലിനു സമീപം ഉരുവച്ചാൽ ആശാസിൽ പരേതനായ സെയ്ദ് ഉസ്മാന്റെ ഭാര്യ ആശാബി (70) അന്തരിച്ചു. കബറടക്കം ഇന്ന് ഒന്‍പതിന് മൈതാനപ്പള്ളി കബർസ്ഥാനിൽ. മക്കൾ: സെയ്ദ് ഫയാസ്, സെയ്ദ് റിയാസ്, റിനാസ്. മരുമക്കൾ: ഖമർ ഷരീഫ്, ജംഷീത്ത, റജിന. മുഹമ്മദലി പയ്യന്നൂർ: കാങ്കോൽ സബ്സ്റ്റേഷനു സമീപം താമസിക്കുന്ന മുസ്ലിം ലീഗ് പ്രവർത്തകൻ എം.സി. മുഹമ്മദലി (74) കോഴിക്കോട് ആശുപത്രിയിൽ അന്തരിച്ചു. ഭാര്യ: കെ. ഖദീജ. മക്കൾ: കബീർ, ഇർഫാൻ (ഇരുവരും ദുബായ്), ഫാത്തിമ. മരുമക്കൾ: സൽവ, ഹബീബ്. സഹോദരങ്ങൾ: സാറ, ആയിഷ, റാബിയ, കാദർ, ഹൈദർ, അഹമ്മദ്, സിദ്ദിഖ്, സാദിഖ്, അബ്ദുള്ള. നാരായണി പെരളശേരി: കണ്ട്യത്ത് നാരായണി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.കെ. മാമൻ. മക്കൾ: മോഹനൻ (റിട്ട. മൗവ്വഞ്ചേരി ബാങ്ക്), ശ്രീനിവാസൻ (ഓട്ടോഡ്രൈവർ, കണ്ണൂർ), പ്രകാശൻ (റിട്ട. മുഖ്യാധ്യാപകൻ, ചെറുമാവിലായി യുപി സ്കൂൾ), പ്രമോദ് കുമാർ (കർണാടക), അജിത് കുമാർ (എംജി കോളജ്, കൂത്തുപറമ്പ്). മരുമക്കൾ: എം.കെ. ഷൈലജ, എ. ഷൈമ (ദിനേശ് ബീഡി), ഡോ. കെ. പ്രസീത (ജിടിടിഐ മെൻ, കണ്ണൂർ).പ്രേമലത എം കെ. ഷൈനി കെ വി (കോ ഓപ് പ്രസ് ചക്കരക്കൽ)
|