ബു​​വാ​​നോ​​സ് ആ​​രീ​​സ്: സൂ​​പ്പ​​ര്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി ന​​യി​​ക്കു​​ന്ന അ​​ര്‍​ജ​​ന്‍റൈ​​ന്‍ പു​​രു​​ഷ ഫു​​ട്‌​​ബോ​​ള്‍ ടീം ​​ഇ​​ന്ത്യ​​യി​​ല്‍ ക​​ളി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ അ​​സ്ത​​മി​​ച്ചു. 2026 ഫി​​ഫ ലോ​​ക​​ക​​പ്പ് യോ​​ഗ്യ​​താ മ​​ത്സ​​ര​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം അ​​ര്‍​ജ​​ന്‍റീ​​ന രാ​​ജ്യാ​​ന്ത​​ര സൗ​​ഹൃ​​ദ​​ങ്ങ​​ള്‍​ക്കാ​​യി ചൈ​​ന​​യി​​ലേ​​ക്കാ​​ണ് യാ​​ത്ര തി​​രി​​ക്കു​​ക.

ഒ​​ക്‌​​ടോ​​ബ​​റി​​ല്‍ ചൈ​​ന​​യി​​ല്‍ ര​​ണ്ടു സൗ​​ഹൃ​​ദ മ​​ത്സ​​രം ക​​ളി​​ക്കും. ആ​​ദ്യ മ​​ത്സ​​രം ചൈ​​നീ​​സ് ദേ​​ശീ​​യ ടീ​​മി​​നെ​​തി​​രേ​​യാ​​ണ്. ചൈ​​ന​​യി​​ലെ ര​​ണ്ടാം സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​ല്‍ റ​​ഷ്യ, ദ​​ക്ഷി​​ണ​​കൊ​​റി​​യ, ജ​​പ്പാ​​ന്‍ ടീ​​മു​​ക​​ളി​​ല്‍ ഒ​​ന്നാ​​യി​​രി​​ക്കും എ​​തി​​രാ​​ളി​​ക​​ള്‍.


ന​​വം​​ബ​​റി​​ല്‍ ആദ്യം അങ്കോ​​ള​​യ്‌​​ക്കെ​​തി​​രേ ഇ​​റ​​ങ്ങും. അ​​ര്‍​ജ​​ന്‍റീ​​ന​​യു​​ടെ 50-ാം സ്വാ​​ത​​ന്ത്ര്യ​​ദി​​നാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ഈ ​​മ​​ത്സ​​രം. തു​​ട​​ര്‍​ന്ന് ഖ​​ത്ത​​റി​​ലെ 2022 ലോ​​ക​​ക​​പ്പ് സ്റ്റേ​​ഡി​​യ​​മാ​​യ ലൂ​​സാ​​നി​​ല്‍ അ​​മേ​​രി​​ക്ക​​യ്‌​​ക്കെ​​തി​​രേ​​യും അ​​ര്‍​ജ​​ന്‍റൈ​​ന്‍ ടീം ​​ഇ​​റ​​ങ്ങും.

ഒ​​ക്‌​​ടോ​​ബ​​ര്‍-​​ന​​വം​​ബ​​റി​​ല്‍ അ​​ര്‍​ജ​​ന്‍റൈ​​ന്‍ ടീം ​​ഇ​​ന്ത്യ​​യി​​ല്‍ എ​​ത്തു​​മെ​​ന്നു നേ​​ര​​ത്തേ റി​​പ്പോ​​ര്‍​ട്ടു​​വ​​ന്നി​​രു​​ന്നു.