കീര്‍ത്തി സുരേഷ് വീണ്ടും ബോളിവുഡിൽ
Thursday, May 15, 2025 12:31 PM IST
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ കീര്‍ത്തി സുരേഷ് വീണ്ടുമൊരു ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ബേബി ജോണ്‍ എന്ന ചിത്രത്തിലൂടെയാണ് കീർത്തി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു ബോളിവുഡ് ചിത്രത്തിലും താരം കരാറായെന്നാണ് റിപ്പോര്‍ട്ട്.
രാജ്കുമാര് റാവുവിന്റെ നായികയായാണ് ബോളിവുഡ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുക എന്ന് തെലുങ്ക് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കീർത്തിയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമായിരിക്കും ഇത്.
കീർത്തിയുടെ ആദ്യ ബോളിവുഡ് സിനിമ ബേബി ജോണ്‍ ആഗോളതലത്തില്‍ 61 കോടി ആണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. വരുണ്‍ ധവാൻ നായകകഥാപാത്രമായ ബേബി ജോണായി ചിത്രത്തില്‍ എത്തിയപ്പോള്‍ നായികയായ കീര്‍ത്തി സുരേഷ് എത്തി.
ഇവർക്കു പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്പാല് യാദവ്, സാന്യ മല്‍ഹോത്ര എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തി.
കലീസാണ് ചിത്രം സംവിധാനം ചെയ്തത്. ദളപതി വിജയ്യുടെ വിജയ ചിത്രം ബോളിവുഡില്‍ അങ്ങനങ്ങ് ഏറ്റില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റ്ലി സവിധാനം ചെയ്ത തെരി എന്ന സിനിമയാണ് ബോളിവുഡിൽ ബേബി ജോൺ എന്ന പേരിൽ റീമേക്ക് ചെയ്തത്. തെരിയിൽ സാമന്തയാണ് നായികയായി എത്തിയത്.
രഘുതാത്തയാണ് കീര്‍ത്തി സുരേഷ് നായികയായി തമിഴില്‍ പുറത്തു വന്ന സിനിമ. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. തെലുങ്കില്‍ ഭോലാ ശങ്കര്‍ ആണ് ഒടുവില്‍ കീര്‍ത്തി സുരേഷിന്റേതായി പ്രദര്‍ശനത്തിന് എത്തിയത്.
ചിരഞ്ജീവിയാണ് ഭോലാ ശങ്കറില്‍ നായകനായത്. ഭോലാ ശങ്കറില്‍ കീര്‍ത്തിക്ക് ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു. മെഹ്ര് രമേഷായിരുന്നു സംവിധാനം നിര്‍വഹിച്ചത് .
ചിരഞ്ജീവിക്കും കീര്‍ത്തി സുരേഷിനും പുറമേ ചിത്രത്തില്‍ തമന്ന, സുശാന്ത്, തരുണ്‍ അറോര, സായജി, പി. രവി ശങ്കര്‍, വെന്നെല കിഷോര്‍, ഭ്രഹ്മജി, രഘു ബാബു, തുളസി, ശ്രീമുഖി, വേണു, ഹര്‍ഷ, സത്യ, സിത്താര എന്നിവര്‍ വേഷമിട്ടിരുന്നു.