ആരാധകരാണ് യഥാർഥ സൂപ്പർ താരങ്ങൾ
Thursday, May 15, 2025 12:52 PM IST
കുറച്ച് ദിവസത്തിന് ശേഷം ഞാൻ വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഇന്ത്യൻ റെയില്‍വേയ്ക്കും റെയില്‍ഗതാഗത വകുപ്പ് മന്ത്രി അശ്വിന് വൈഷ്ണവിനും നന്ദി പറഞ്ഞ് പ്രീതി സിന്റ. പഞ്ചാബിന്റെയും ഡല്‍ഹിയുടെയും താരങ്ങളും കുടുംബാംഗങ്ങളും ധരംശാലയില്‍ നിന്ന് സുരക്ഷിതമായി മടങ്ങിയിരിക്കുന്നു.
ഐസിസി ചെയർമാൻ ജയ് ഷായ്ക്കും ഐപിഎല്‍ ചെയർമാൻ അരുണ്‍ ധുമാലിനും സുരക്ഷാ പ്രവർത്തനങ്ങള്‍ക്ക് നേതൃതം നല്കിയ ബിസിസിഐയുടെയും പഞ്ചാബ് കിങ്സിന്റെയും എല്ലാവർക്കും പ്രത്യേകമായി നന്ദി പറയുന്നു. എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ പൂർത്തിയാക്കി.
എല്ലാറ്റിനുമുപരിയായി ധരംശാലയിലുണ്ടായിരുന്ന ആരാധകരോടാണ് നന്ദി പറയുന്നുള്ളത്... ഇത്തരം ഒരു പ്രതിസന്ധിയില്‍ ആരാധകർ അസ്വസ്ഥരായില്ല. തിക്കും തിരക്കും കൂട്ടിയില്ല.
ആരാധകരാണ് യഥാർഥത്തില്‍ സൂപ്പർ താരങ്ങളായത്. അന്നത്തെ ദിവസം ആരാധകർക്കൊപ്പം ചിത്രങ്ങളെടുക്കാൻ ഞാൻ വിസമ്മതിച്ചു. അത് ആ മണിക്കൂറിന്റെ അനിവാര്യതയായിരുന്നു.
എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. എല്ലാവരുടെയും സുരക്ഷ ഇത്ര എളുപ്പമാക്കി നല്‍കിയതിന് എല്ലാവർക്കും നന്ദി പറയുന്നെന്ന് പ്രീതി സിന്റ