കൊ​ടും ചൂ​ടും ഉ​യ​ർ​ന്ന താ​പ​നി​ല​യും മൂ​ലം കോ​ഴി​ക​ളി​ൽ മ​ര​ണ​നി​ര​ക്ക് കൂ​ടു​ക മാ​ത്ര​മ​ല്ല, മു​ട്ട ഉ​ത്പാ​ദ​ന​ത്തി​ൽ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​കു​ക​യും ചെ​യ്യും. കോ​ഴി​ക​ൾ മു​ട്ട​യി​ടു​ന്ന സ്ഥ​ല​ത്തെ താ​പ​നി​ല 23.8 ഡി​ഗ്രി സെ​ന്‍റി​ഗ്രേ​ഡ് ആ​കു​ന്ന​താ​ണ് ഉ​ത്ത​മം. 29.4 ഡി​ഗ്രി വ​രെ കു​ഴ​പ്പ​മി​ല്ല.

എ​ന്നാ​ൽ, മു​ട്ട​യി​ടു​ന്ന സ്ഥ​ല​ത്തെ ഊ​ഷ്മാ​വ് 32.3 ഡി​ഗ്രി​ക്ക് മു​ക​ളി​ലാ​കു​ന്പോ​ൾ പ​ക്ഷി​ക​ൾ അ​സ്വ​സ്ത​രാ​കു​ക​യും തീ​റ്റ എ​ടു​ക്കു​ന്ന​തു കു​റ​യു​ക​യും ചെ​യ്യും. ഇ​തു​വ​ഴി മു​ട്ട, ഇ​റ​ച്ചി ഉ​ത്പാ​ദ​നം കു​റ​യും. ചൂ​ട് 37.8 ഡി​ഗ്രി​യി​ൽ കൂ​ടു​ത​ൽ ആ​യാ​ൽ മ​ര​ണ​നി​ര​ക്ക് വ​ള​രെ കൂ​ടും.

കോ​ഴി​ക​ളു​ടെ സ്വാ​ഭാ​വി​ക ശ​രീ​ര താ​പ​നി​ല 41 മു​ത​ൽ 42 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​ണ്. ഉ​യ​ർ​ന്ന അ​ന്ത​രീ​ക്ഷ ആ​ർ​ദ്ര​ത​യും, 30 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മീ​തെ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​ന്ന​തും കോ​ഴി​ക​ളു​ടെ ശ​രീ​ര താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ത്തെ ത​ക​രാ​റി​ലാ​ക്കും.


താ​പ​നി​ല 32 ഡി​ഗ്രി​ക്ക് മു​ക​ളി​ൽ ഓ​രോ ഡി​ഗ്രി വ​ർ​ധി​ക്കും​തോ​റും തീ​റ്റ​പ​രി​വ​ർ​ത്ത​ന ശേ​ഷി​യും, വ​ള​ർ​ച്ച​യും 5 ശ​ത​മാ​നം വ​രെ കു​റ​യും. മാ​ത്ര​മ​ല്ല, പ്ര​തി​രോ​ധ​ശേ​ഷി കു​റ​യു​ന്ന​തു കാ​ര​ണം കോ​ഴി​വ​സ​ന്ത, കോ​ഴി​വ​സൂ​രി, ക​ണ്ണ് രോ​ഗ​ങ്ങ​ൾ, കോ​ക്സി​ഡി​യോ​സി​സ്, അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ളും പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.