തിരി നന
Wednesday, May 14, 2025 5:12 PM IST
ഗ്രോ-ബാഗ് കൃഷികൾക്ക് അനുയോജ്യമായ ജലസേചന രീതിയാണിത്. നാലിഞ്ച് വ്യാസമുള്ള നീളൻ കുഴലുകളുടെ മുകളിൽ നിശ്ചിത അകലത്തിൽ ചെറുദ്വാരമിട്ട് അതിലേക്ക് നീണ്ടിറങ്ങിയ തിരികൾ ഉറപ്പിച്ച് ഗ്രോ ബാഗുകളിൽ സ്ഥപിക്കുന്നതാണ് രീതി.
കുഴലിനിരുവശവുമുള്ള രണ്ട് ഇഷ്ടികകളിലാണ് ഗ്രോ-ബാഗുകൾ വയ്ക്കേണ്ടത്. കുഴലിന്റെ ഒരുവശത്ത് എൻഡ് ക്യാപ്പും, മറുവശത്ത് ഒരടി ഉയരത്തിൽ ബെന്റ് കുഴലും സ്ഥാപിക്കണം. ഈ കുഴലിൽ ഗ്രോബാഗുകൾക്കുള്ള വെള്ളവും, വളവുമൊക്കെ നിറച്ചിടാം.
കുഴലിലേക്ക് നീണ്ട തിരികൾ ഗ്രോ-ബാഗിലെ നടീൽ മിശ്രിതത്തെ എപ്പോഴും ഈർപ്പമുള്ളതാക്കി നിലനിർത്തും. കാപ്പിലറി ഫോഴ്സ് എന്ന പ്രതിഭാസം വഴിയാണ് ഇതു സാധ്യമാകുന്നത്.