പല്ലിലെ പൊട്ടലുകൾക്കു പിന്നിൽ..?
Thursday, May 15, 2025 2:50 PM IST
പല്ലുകൾക്ക് പൊട്ടൽ ഉണ്ടാകാൻ പല കാരണങ്ങളുണ്ട്. വളരെ കട്ടിയുള്ള ഭക്ഷണസാധനങ്ങൾ കടിക്കുമ്പോൾ പല്ലുകൾ പൊട്ടാൻ സാധ്യതയുണ്ട്. അതുപോലെതന്നെ നൈറ്റ് ഗ്രൈൻഡിംഗ് അഥവാ ബ്രക്സിസം മറ്റൊരു കാരണമാണ്. ഇതുകൂടാതെ അപകടങ്ങളും വീഴ്ചകളും പല്ലിന്റെ പൊട്ടലിന് കാരണമാകും.
കാരണങ്ങൾ
- പല്ലിന്റെ ഗ്രൈൻഡിംഗ് പ്രഷർ കൂടുമ്പോൾ
- പല്ലിന്റെ ഉള്ളിലെ ഫില്ലിംഗ്സ് വളരെ വലുതാണെങ്കിൽ സൈഡ് പൊട്ടാനുള്ള സാധ്യതയുണ്ട്.
- വളരെ കട്ടി കൂടിയ ഭക്ഷണസാധനങ്ങൾ... ഉദാഹരണത്തിന് ഐസ് ക്യൂബ്സ്, കട്ടിയുള്ള എല്ലുകൾ ഇതൊക്കെ കഴിക്കുമ്പോൾ പൊട്ടാനുള്ള സാധ്യതയുണ്ട് .
- അപകടങ്ങൾ സംഭവിക്കുമ്പോൾ പല്ല് എവിടെയെങ്കിലും ഇടിച്ച് പൊട്ടാനുള്ള സാധ്യതയുണ്ട്. അതുപോലെ സ്പോർട്സിലും ഇത് സംഭവിക്കാം.
- വായ്ക്കുള്ളിൽ പെട്ടെന്നുള്ള താപനില മാറ്റം. ഉദാഹരണം വളരെ ചൂടുള്ള ഒരു ഭക്ഷണം കഴിച്ച് ഉടൻതന്നെ ഐസ്ക്യൂബ് കടിച്ചു കഴിച്ചാൽ പല്ലിന്റെ ഇനാമൽ പൊട്ടാനുള്ള സാധ്യതയുണ്ട്.
- പ്രായം കൂടുമ്പോൾ പല്ലിന്റെ കട്ടിയുള്ള ആവരണമായ ഇനാമൽ തേയാനും പൊട്ടൽ
ഉണ്ടാകാനും സാധ്യതയുണ്ട്.
പൊട്ടലുകൾ പലവിധം ക്രസ് ലൈൻ ഫ്രക്ചർ :
വളരെ ചെറിയ പൊട്ടലുകളും വിരിച്ചിലുകളും ഇനാമലിന്റെ ഉപരിതലത്തിൽ മാത്രം വരുന്നത് വേദനയോ മറ്റു ബുദ്ധിമുട്ടുകളോ ഒന്നും ഉണ്ടാക്കില്ല. ചികിത്സയും ആവശ്യമില്ല.
കസ്പ് ഫ്രാക്ചർ:
പല്ലുകളിൽ പൊന്തി നിൽക്കുന്ന ഭാഗത്തിനാണ് കസ്പ് എന്നു പറയുക. ഇത് ഭക്ഷണം ചവച്ച് അരയ്ക്കാനുള്ള കാര്യക്ഷമത കൂട്ടുന്നു.
പല്ലിന്റെ അഗ്രത്തിന് പൊട്ടൽ ഉണ്ടാകുമ്പോൾ അത് ഒന്ന് സ്മൂത്ത് ആക്കി കൊടുക്കുന്ന ചികിത്സ മതിയെങ്കിൽ ഡോക്ടർ അത് നിർദേശിച്ചു ചെയ്തുതരും.
ക്രാക്ക് എക്സ്റ്റൻഡഡ് അപ്റ്റു ഗം ലൈൻ:
മുകൾ ഭാഗത്തുനിന്ന് മോണയുടെ ഭാഗം വരെ പൊട്ടൽ എത്തുന്നുണ്ടെങ്കിൽ എക്സ്-റേ പരിശോധനയിൽ ഉറപ്പു വരുത്തിയശേഷം ചികിത്സ നൽകാം.
(തുടരും)
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903