കൈ​പ്പ​ത്തി​യി​ല്‍ വേ​ദ​ന​യും മ​റ്റു ബു​ദ്ധി​മു​ട്ടു​ക​ളു​മാ​യി ഓ​പിയി​ല്‍ ധാ​രാ​ളം രോ​ഗി​ക​ള്‍ വ​രാ​റു​ണ്ട്. മ​നു​ഷ്യശ​രീ​ര​ത്തി​ലെ വ​ള​രെ സ​ങ്കീ​ര്‍​ണമാ​യ ഒ​രു അ​വ​യ​വ​മാ​ണ് കൈ. ​

സ്നായു ഞരന്പ് ഞെരുങ്ങുന്പോൾ

മു​പ്പ​തോ​ളം പേ​ശി​ക​ളാ​ണ് കൈ​യു​ടെ ച​ല​ന​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത്. ഈ ​പേ​ശി​ക​ളി​ല്‍ നി​ന്നു നാ​ര് പോ​ലെ ഉദ്ഭ​വി​ക്കു​ന്ന സ്നാ​യു​ക്ക​ള്‍ (tendon) എ​ല്ലു​ക​ളി​ല്‍ ചേ​രു​ന്നു. ഇ​വ​യു​ടെ ഇ​ട​യി​ലൂ​ടെ പോ​കു​ന്ന ഞ​ര​മ്പു​ക​ളും (nerve) ര​ക്ത​ധ​മ​നി​ക​ളും (blood vessel) ഉ​ണ്ട്.

സ്നാ​യു ഞ​ര​മ്പ് ചി​ല പ്ര​ത്യേ​ക ഇ​ട​ങ്ങ​ളി​ല്‍ എ​ത്തു​മ്പോ​ള്‍ ചു​റ്റു​മു​ള്ള ക​വ​ച​ത്തിന്‍റെ സ​മ്മ​ര്‍​ദം മൂ​ലം ഞെ​രു​ക്കം അ​നു​ഭ​വ​പ്പെ​ടാ​ന്‍ സാധ്യ​ത​യു​ണ്ട്.

ഞ​ര​മ്പി​ന്‍റെ ഞെ​രു​ക്കം വി​ര​ലു​ക​ളി​ല്‍ പെ​രു​പ്പിനും പേ​ശി​ക​ള്‍ ശോ​ഷി​ക്കാ​നും കാ​ര​ണ​മാ​കു​ന്നു. സ്നാ​യു​ക്ക​ള്‍ ഞെ​രു​ങ്ങു​ന്ന​തുമൂ​ലം വി​ര​ലു​ക​ള്‍ മ​ട​ക്കു​ന്ന സ​മ​യ​ത്ത് ഉ​ട​ക്കും വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ടു​ന്നു.

പ്രമേഹം, തൈറോയ്ഡ് പ്രശ്നങ്ങൾ ഉള്ളവരിൽ...

പ്ര​മേ​ഹം, തൈ​റോ​യ്ഡ് മു​ത​ലാ​യ അ​സു​ഖ​ങ്ങ​ള്‍ ഉ​ള്ള​വ​രി​ലും ഗ​ര്‍​ഭ​കാ​ല​ത്തും ഈ ​അ​വ​സ്ഥ​ക​ള്‍ കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്നു.


കാ​ര്‍​പെ​ല്‍ ട​ണ​ല്‍ സി​ന്‍​ഡ്രോം

മീ​ഡി​യ​ന്‍ നെ​ര്‍​വ് എ​ന്ന ഞ​ര​മ്പ് കൈ​ത്ത​ണ്ട​യി​ലൂ​ടെ ക​ട​ന്നുപോ​കു​ന്നി​ട​ത്ത് ഞെ​രു​ക്കം ഉ​ണ്ടാ​കു​ന്ന​തുമൂ​ലം അ​നു​ഭ​വ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ് കാ​ര്‍​പെ​ല്‍ ട​ണ​ല്‍ സി​ന്‍​ഡ്രോം.

ത​ള്ള​വി​ര​ല്‍, ചൂ​ണ്ടു​വി​ര​ല്‍, ന​ടു​വി​ര​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പെ​രു​പ്പ്, ത​ള്ള​വി​ര​ലി​ന്‍റെ പേ​ശി​ക​ളി​ല്‍ ശോ​ഷി​പ്പ് എ​ന്നി​വ​യാ​ണ് ഇ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍.

ഡി​ക്യൂ​ര്‍​വ​ന്‍ ടീ​നോ​സൈ​നോ​വൈ​റ്റി​സ്

ത​ള്ള​വി​ര​ല്‍ നി​യ​ന്ത്രി​ക്കു​ന്ന സ്നാ​യു കൈ​ത്ത​ണ്ട​യി​ലൂ​ടെ പോ​കു​ന്നി​ട​ത്ത് ഞെ​രു​ക്കം ഉ​ണ്ടാ​കു​ന്ന​തു മൂ​ല​മു​ള്ള അ​വ​സ്ഥ​യാ​ണി​ത്. ഈ ​അ​വ​സ്ഥ​യി​ല്‍ കൈ​ത്ത​ണ്ട​യി​ല്‍ വേ​ദ​ന​യും നീ​രും അ​നു​ഭ​വ​പ്പെ​ടു​ന്നു.

ത​ള്ള​വി​ര​ല്‍ അ​ന​ക്കു​ന്ന​തി​നും ഭാ​രം എ​ടു​ക്കു​ന്ന​തി​നും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​ഉ​ണ്ണി​ക്കു​ട്ട​ൻ ഡി
​ക​ൺ​സ​ൾ​ട്ട​ന്‍റ് ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​ൻ, എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം തിരുവനന്തപുരം.