ബോട്ടിൽ പല്ലുവച്ച് കടിച്ച് തുറക്കരുത്
Friday, May 16, 2025 1:08 PM IST
പല്ലിന്റെ പൊട്ടലുകൾ പലവിധം
സ്പ്ലിറ്റ് ടുത്ത്: സാധാരണയായി ഇത് ഗം ലൈനിനു താഴെവരെ എത്തുന്ന പൊട്ടലാണ്. ഹെമി സെക്ഷൻ എന്ന ചികിത്സയിലൂടെ പൊട്ടിയ ഒരു ഭാഗം നീക്കം ചെയ്തു ബാക്കിയുള്ള ഭാഗം സംരക്ഷിക്കാവുന്നതാണ്.
വെർട്ടിക്കൽ റൂട്ട് ഫ്രാക്ചർ: ഈ പൊട്ടൽ മുകളിൽ നിന്നു താഴെ വേരിന്റെ ഭാഗം വരെ എത്തിനിൽക്കുന്നതാണ്. ഇത് പല്ല് എടുക്കുന്ന ചികിത്സയിലേക്കാണ് വഴിതെളിക്കുന്നത്.
ലക്ഷണങ്ങളും സൂചനകളും:
- കടിക്കുമ്പോൾ വേദന
- ചൂട്, തണുപ്പ്, മധുരം ഉപയോഗിക്കുമ്പോൾ പുളിപ്പ്
- വിട്ടുവിട്ടുള്ള അസഹനീയ വേദന
- പല്ലിനോടുചേർന്ന ഭാഗത്ത് നീർക്കെട്ട്
പരിശോധനകൾ:
- ഡോക്ടർ വേദനയെപ്പറ്റിയും അതു തുടങ്ങിയ സാഹചര്യത്തപ്പറ്റിയും ചോദിച്ച് മനസിലാക്കുന്നു
- വായ്ക്കുള്ളിൽ ഡോക്ടർ പരിശോധന നടത്തി പ്രശ്നം കണ്ടുപിടിക്കാൻ ശ്രമിക്കും
- എക്സ്-റേ പരിശോധന നടത്തി കൃത്യമായ പ്രശ്നം കണ്ടുപിടിക്കുന്നു
ചികിത്സകൾ: ഫില്ലിംഗ്, ക്രൗൺ, റൂട്ട് കനാൽ, പല്ല് എടുക്കുന്ന ചികിത്സ. എക്സ്-റേ പരിശോധനയിലും ക്ലിനിക്കൽ പരിശോധനയിലും ലഭിക്കുന്ന വിവരങ്ങൾവച്ച് കൃത്യമായ ചികിത്സ നടത്താവുന്നതാണ്. ആഴത്തിൽ ഉള്ള പൊട്ടൽ ഉണ്ടെങ്കിൽ റൂട്ട് കനാൽ ചെയ്സ് നൽകി ക്യാപ്പ് ഇട്ട് രൂപവും ഭംഗിയും നിലനിർത്തി സംരക്ഷിക്കാവുന്നതാണ്.
പല്ല് എടുത്തുകളയണ്ട അവസ്ഥ വന്നാൽ ഡെന്റൽ ഇംപ്ലാന്റ് മുതൽ ഏറ്റവും ചെലവ് കുറഞ്ഞ, എടുത്തുമാറ്റുന്ന പല്ലുസെറ്റ് വരെ ചികിത്സയായി ലഭ്യമാക്കേണ്ടതാണ്.
ഇത് ശ്രദ്ധിക്കണം
ബോട്ടിലുകൾ തുറക്കാനായി പലരും പല്ല് ഉപയോഗിക്കുന്നതായി കണ്ടുവരുന്നു. പല്ല് ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിനും മുഖസൗന്ദര്യത്തിനും ഉള്ളതാണ്. ബോട്ടിലുകൾ തുറക്കാനായി വേറെ പല ഉപാധികളും ഉള്ളത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
ഇത്തരത്തിലുള്ള ശീലങ്ങൾ പല്ലിന്റ പൊന്തിനിൽക്കുന്ന ഭാഗത്തിൽ പൊട്ടൽ ഉണ്ടാക്കുന്നു. മുകൾ പറഞ്ഞ ഏതെങ്കിലും തരത്തിലുള്ള പൊട്ടലാണു സംഭവിക്കുന്നതെങ്കിൽ വേദനയും ഭാവിയിൽ വലിയ ചികിത്സകളും ആവശ്യമായി വന്നേക്കാം.
ചികിത്സകൾ വളരെ ചെലവേറിയതാണ്. ബോട്ടിലുകൾ ഒരു കാരണവശാലും പല്ലുവച്ച് തുറക്കരുത്.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല 9447219903.