കൃത്യതാ കൃഷി
Wednesday, May 14, 2025 5:03 PM IST
വിളയുടെ ഓരോ വളർച്ചാഘട്ടത്തിലും അതിനുവേണ്ടി വരുന്ന വെള്ളവും പോഷകങ്ങളും കൃത്യമായ അളവിൽ കൃത്യതയോടെ ഓരോ ചെടിയുടെയും വേരുപടലങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന ഇസ്രയേൽ കൃഷി സന്പ്രദായത്തെയാണ് കൃത്യതാ കൃഷി അഥവാ പ്രിസിഷൻ ഫാമിംഗ് എന്നു വിളിക്കുന്നത്.
ഇത് കേരളത്തിന് ഏറെ യോജിച്ചതാണ്. കുറച്ചു വെള്ളവും കുറച്ചു വളവും കുറഞ്ഞ അധ്വാനവും കൊണ്ട് കൂടുതൽ വിളവു തരുന്നതീതിയാണിത്. പ്രാരംഭ ചെലവ് അല്പമേറുമെങ്കിലും ഒരിക്കൽ ഈ സംവിധാനങ്ങൾ ഒരുക്കിയാൽ പിന്നെ പത്തു വർഷം വരെ ചെലവുണ്ടാകില്ല.
കേന്ദ്രാ വിഷ്കൃത പദ്ധതിയായ സ്മാം വഴിയും കൃഷിഭവൻ വഴിയും ഈ സംവിധാനമൊരുക്കാൻ മൊത്തം ചെലവിന്റെ പകുതിയിലേറെ സബ്സിഡിയും ഒപ്പം വൈദ്യുതി സൗജന്യവും കൃഷിവകുപ്പിൽ നിന്നു ലഭിക്കും.