യൂറോപ്യൻ യൂണിയൻ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി ഫ്രെഡറിക് മേർട്സ്
ജോസ് കുമ്പിളുവേലിൽ
Wednesday, May 14, 2025 11:36 AM IST
ബ്രസൽസ്: ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് യൂറോപ്യൻ യൂണിയനിലെ (ഇയു) ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. യൂറോപ്പിലെ സമ്പദ്വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന ഈ കാലഘട്ടത്തിൽ യൂറോപ്യൻ യൂണിയനെ നയിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.ര
യൂറോപ്യൻ യൂണിയൻ, നാറ്റോ നേതാക്കളുമായി ചർച്ചകൾക്കായാണ് അദേഹം ബ്രസൽസിൽ എത്തിയത്. ചാൻസലർ മേർട്സ് അധികാരമേറ്റതിന് ശേഷമുള്ള രണ്ടാമത്തെ വിദേശ യാത്രയാണ് ഇത്.
ബുധനാഴ്ച പാരിസിലും വാർസോയിലും സന്ദർശനം നടത്തിയതിന് ശേഷം മേർട്സ് നാറ്റോ തലവൻ മാർക്ക് റുട്ടെ, യൂറോപ്യൻ യൂണിയൻ മേധാവികളായ ഉർസുല വോൺ ഡെർ ലെയ്ൻ, അന്റോണിയോ കോസ്റ്റ, റോബർട്ട മെറ്റ്സോള എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.