യുഎഇ - സിഎസ്ഐ ക്വയർ ഫെസ്റ്റിവൽ സംഘടിപ്പിച്ചു
അനിൽ സി. ഇടിക്കുള
Saturday, May 17, 2025 10:26 AM IST
ദുബായി: യുഎഇയിലെ സിഎസ്ഐ സഭാ ഗായക സംഘങ്ങളുടെ 19-ാമത് ക്വയർ ഫെസ്റ്റിവൽ ദുബായി സിഎസ്ഐ മലയാളം ഗായകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ദുബായിയിൽ സംഘടിപ്പിച്ചു.
അബുദാബി, ദുബായി, ജെബൽആലി, ഷാർജ എന്നീ സഭകളിലെ ഗായക സംഘങ്ങളും ദുബായി ക്വയർ മാസ്റ്റർ ജൂബി ഏബ്രഹാമിന്റെ നേതൃത്വത്തിൽ 250 പേരടങ്ങുന്ന സംയുക്ത ഗായകസംഘവും ഗാനങ്ങൾ ആലപിച്ചു.
ദുബായി സിഎസ്ഐ ഇടവക വികാരി റവ. രാജു ജേക്കബ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. റവ. സി.വൈ. തോമസ് മുഖ്യ സന്ദേശം നൽകി. റവ. സുനിൽ രാജ് ഫിലിപ്പ്, റവ. ബിജു കുഞ്ഞുമ്മൻ, റവ. ചാൾസ് എം. ജെറിൽ, റവ. സോജി വി. ജോൺ എന്നിവർ പങ്കെടുത്തു.
ദുബായി ഇടവക വൈസ് പ്രസിഡന്റ് എ.പി. ജോൺ സ്വാഗതവും ജനറൽ കൺവീനർ ജോർജ് കുരുവിള നന്ദിയും പ്രകാശിപ്പിച്ചു. ഇതിനു തുടർച്ചയായി അടുത്ത വർഷം അബുദാബി ഇടവകയിൽ നടത്തുവാൻ പോകുന്ന ക്വയർ ഫെസ്റ്റിവലിന്റെ പ്രതീകമായ പതാക ജനറൽ കൺവീനർ അബുദാബി ഇടവക പ്രതിനിധിക്കു കൈമാറി.