മുംബൈ കോട്ടൺ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലെ ഓഫീസുകളിൽ 147 ട്രെയി നി/എക്സിക്യൂട്ടീവ് ഒഴിവ്. നേരിട്ടുള്ള നിയമനം. ഓൺലൈൻ അപേക്ഷ മേയ് 24 വരെ.
തസ്തിക, യോഗ്യത, ശമ്പളം: മാനേജ്മെന്റ് ട്രെയിനി (മാർക്കറ്റിംഗ്): എംബിഎ അഗ്രി ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ അഗ്രികൾചർ മാനേജ്മെന്റ് അനുബന്ധ വിഷയത്തിൽ എംബിഎ: 30,000-1,20,000.
മാനേജ്മെന്റ് ട്രെയിനി (അക്കൗണ്ട്സ്): സിഎ/സിഎംഎ; 30,000-1,20,000. ജൂണിയർ കൊമേഴ്സ്യൽ എക്സിക്യൂട്ടീവ്: 50% മാർക്കോടെ ബിഎസ്സി അഗ്രികൾച്ചർ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45%); 22,000-90,000.
ജൂണിയർ അസിസ്റ്റന്റ് (കോട്ടൺ ടെസ്റ്റിംഗ് ലാബ്): 50% മാർക്കോടെ ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45%); 22,000-90,000. പ്രായം: 18-30. അർഹർക്ക് ഇളവ്.
www.cotcorp.org.in