ഇ​​ന്ത്യ​​ൻ ഓ​​വ​​ർ​​സീ​​സ് ബാ​​ങ്കി​​ൽ 400 ഓ​​ഫീ​​സ​​ർ
ചെ​​ന്നൈ ആ​​സ്ഥാ​​ന​​മാ​​യ ഇ​​ന്ത്യ​​ൻ ഓ​​വ​​ർ​​സീ​​സ് ബാ​​ങ്കി​​ൽ ലോ​​ക്ക​​ൽ ബാ​​ങ്ക് ഓ​​ഫീ​​സ​​ർ ത​​സ്‌​​തി​​ക​​യി​​ൽ 400 ഒ​​ഴി​​വ്. മേ​​യ് 31 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം. ത​​മി​​ഴ്‌​​നാ​​ട്, ഒ​​ഡീ​​ഷ, മ​​ഹാ​​രാ‌​​ഷ്‌​ട്ര, ഗു​​ജ​​റാ​​ത്ത്, പ​​ശ്ചി​​മ ബം​​ഗാ​​ൾ, പ​​ഞ്ചാ​​ബ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാണ് ​​അ​​വ​​സ​​രം. ഏ​​തെ​​ങ്കി​​ലും ഒ​​രു സം​​സ്ഥാ​​ന​​ത്തേ​​ക്കു മാ​​ത്രം അ​​പേ​​ക്ഷി​​ക്കാം.

യോ​​ഗ്യ​​ത: ഏ​​തെ​​ങ്കി​​ലും സ​​ർ​​വ​​ക​​ലാ​​ശാ​​ല യി​​ൽ​​നി​​ന്നു​​ള്ള അം​​ഗീ​​കൃ​​ത ബി​​രു​​ദം. പ്രാ​​യം: 2025 മേ​​യ് 1ന് 20-30. ​​പ​​ട്ടി​​ക​​വി​​ഭാ ഗ​​ത്തി​​ന് അ​​ഞ്ചും ഒ​​ബി​​സി​​ക്കു മൂ​​ന്നും ഭി​​ന്ന​​ശേ​​ഷിക്കാ​​ർ​​ക്കു പ​​ത്തും വ​​ർ​​ഷം ഇ​​ള​​വ്. വി​​മു​​ക്‌​​ത​​ഭ​​ട​​ന്മാ​​ർ​​ക്കും ഇ​​ള​​വു​​ണ്ട്.

ശ​​മ്പ​​ളം: 48,480-85,920. അ​​പേ​​ക്ഷാ​​ഫീ​​സ്: 850 രൂ​​പ. പ​​ട്ടി​​ക​​വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കും 175 രൂ​​പ. ഓ​​ൺ​​ലൈ​​നാ​​യി അ​​ട​​യ്ക്കാം.

തെ​​ര​​ഞ്ഞെ​​ടു​​പ്പ്: ഓ​​ൺ​​ലൈ​​ൻ പ​​രീ​​ക്ഷ​​യു​​ടെ​​യും ലാം​​ഗ്വേ​​ജ് പ്രൊ​​ഫി​​ഷ്യ​​ൻ​​സി ടെ​​സ്റ്റി​​ന്‍റെ​​യും ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ന്‍റെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ.

കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: www.iob.in