റാ​​​ഞ്ചി: ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ മാ​​​വോ​​​യി​​​സ്റ്റ് വേ​​​ട്ട​​​യ്ക്കി​​​ടെ ഇ​​​ടി​​​മി​​​ന്ന​​​ലേ​​​റ്റ് സി​​​ആ​​​ർ​​​പി​​​എ​​​ഫ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ മ​​​രി​​​ച്ചു. 26-ാം ബ​​​റ്റാ​​​ലി​​​യ​​​നി​​​ലെ സെ​​​ക്ക​​​ൻ​​​ഡ് ഇ​​​ൻ ക​​​മാ​​​ൻ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​ർ എം. ​​​പ്ര​​​ഭു സിം​​​ഗ് (46)​ ആ​​​ണു​​ മ​​​രി​​​ച്ച​​​ത്. വെ​​​സ്റ്റ് സിം​​​ഗ്ഭും ജി​​​ല്ല​​​യി​​​ലെ കെ​​​രി​​​ബു​​​റു ഗ്രാ​​​മ​​​ത്തി​​​ൽ വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 5.30നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

അ​​​സി​​​സ്റ്റ​​​ന്‍റ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ് സു​​​ബി​​​ർ കു​​​മാ​​​ർ മ​​​ണ്ഡ​​​ലി​​​നും ജാ​​​ർ​​​ഖ​​​ണ്ഡ് പോ​​​ലീ​​​സി​​​ലെ ര​​​ണ്ട് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും ഇ​​​ടി​​​മി​​​ന്ന​​​ലി​​​ൽ പൊ​​​ള്ള​​​ലേ​​​റ്റു. മ​​​ഴ ക​​​ന​​​ത്ത​​​തോ​​​ടെ സി​​​ആ​​​ർ​​​പി​​​എ​​​ഫ് സെ​​​ക്യൂ​​​രി​​​റ്റി ഔ​​​ട്ട്പോ​​​സ്റ്റി​​​ലി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ.


പ്ര​​​ഭു സിം​​​ഗ് മ​​​ണി​​​പ്പു​​​രി​​​ലെ വെ​​​സ്റ്റ് ഇം​​​ഫാ​​​ൽ സ്വ​​​ദേ​​​ശി​​​യാ​​​ണ്. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ലെ നോ​​​ർ​​​ത്ത് 24 പ​​​ർ​​​ഗാ​​​നാ​​​സ് സ്വ​​​ദേ​​​ശി​​​യാ​​​യ സു​​​ബി​​​ർ കു​​​മാ​​​ർ മ​​​ണ്ഡ​​​ലി​​​നെ വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ​​​യ്ക്കാ​​​യി നോ​​​മു​​​ണ്ടി​​​യി​​​ലെ ടാ​​​റ്റാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.