കൽപ്പറ്റ നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണം തുടങ്ങി
1549883
Thursday, May 15, 2025 5:55 AM IST
കൽപ്പറ്റ: നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണം തുടങ്ങി. നഗരസഭാപരിധിയിലെ തോടുകളും നീർച്ചാലുകളും നന്നാക്കുന്ന പ്രവൃത്തിയാണ് ആരംഭിച്ചത്. ഇതിന് തനതുഫണ്ടിലെ ഒന്‍പത് ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്.
നമ്മുടെ സ്വന്തം കൽപ്പറ്റന്ധഎന്ന പേരിൽ നടന്നുവരുന്ന നഗര സൗന്ദര്യവത്കരണ, മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശുചീകരണം.
ചെയർമാൻ ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി. മുസ്തഫ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ, ശിവരാമൻ, മുനിസിപ്പൽ സെക്രട്ടറി അലി അഷ്കർ, കൗണ്‍സിലർമാരായ കെ. അജിത, പി. കുഞ്ഞുട്ടി,
ക്ലീൻസിറ്റി മാനേജർ സത്യൻ, ഹെൽത്ത് ഇൻസ്പെക്ടർമാരായ സിറാജ്, സുനില, സജീവൻ, സൗമ്യ തുടങ്ങിയവർ സന്നിഹിതരായിരുന്നു.