കൽപ്പറ്റ മണ്ഡലത്തിൽ അവലോകന യോഗം ചേർന്നു
1550142
Friday, May 16, 2025 6:02 AM IST
വെണ്ണിയോട്: ടി. സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ തലങ്ങളിലുള്ള വികസന പ്രവർത്തനങ്ങൾ വിലയിരുത്തി.
വികസന പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനുള്ള ഇടപെടലുകൾ നടത്തി. കെപിസിസി അംഗം പി.പി. ആലി, യുഡിഎഫ് ചെയർമാൻ പി.സി. കോട്ടത്തറ, കണ്‍വീനർ സുരേഷ് ബാബു വാളൽ, മണ്ഡലം പ്രസിഡന്റ് സി.സി. തങ്കച്ചൻ, ബ്ലോക്ക് പ്രസിഡന്റ് പോൾസണ്‍ കൂവക്കൽ,
പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെനീഷ്, മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.കെ. മുഹമ്മദലി, മാണി ഫ്രാൻസിസ്, ഹണി ജോസ്, പി.എ. നസീമ, പുഷ്പ സുന്ദരൻ, ഇ.കെ. വസന്ത, ബിന്ദു മാധവൻ എന്നിവർ പ്രസംഗിച്ചു.