കോത്തഗിരിയിൽ കാട്ടാനശല്യം രൂക്ഷമായി
1550140
Friday, May 16, 2025 6:02 AM IST
ഉൗട്ടി: കോത്തഗിരി മേഖലയിൽ കാട്ടാനശല്യം രൂക്ഷമായി. കോത്തഗിരി, കുഞ്ചപ്പന, കോഴിക്കര തുടങ്ങിയ ഭാഗങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. കൂട്ടമായാണ് ആനകൾ ഇറങ്ങുന്നത്.
ജനവാസ മേഖലയിലും കൃഷിയിടങ്ങളിലും വ്യാപക നാശമാണ് വരുത്തുന്നത്. ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്.
കോത്തഗിരി-മുള്ളൂർമല റോഡിലിറങ്ങി ഗതാഗതം തടസപ്പെടുത്തിന്നതും പതിവാണ്. ഇത്കാരണം ഡ്രൈവർമാരും ഭീതിയിലാണ്. ആനശല്യത്തിന് പരിഹാരം കാണണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.