വനം വകുപ്പ് കസ്റ്റഡിയിലെടുത്ത സ്കാനിയ ബസ് പുറത്തിറക്കി
1550144
Friday, May 16, 2025 6:02 AM IST
സുൽത്താൻ ബത്തേരി: ബസ് ഇിടിച്ച് മാൻ ചത്ത സംഭവത്തിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത കഐസ്ആർടിസി സ്കാനിയ ബസ് ഇന്നലെ പുറത്തിറക്കി. സുൽത്താൻ ബത്തേരി ജഐഫ്സിഎം കോടതിയിൽ നിന്ന് ഇന്നലെ റിലീസിംഗ് ഓർഡർ കിട്ടി ഉച്ചയോടെയാണ് ബസ് വനം വകുപ്പിന്റെ കുപ്പാടിയിലെ ആർആർടി ഓഫീസ് പരിസരത്തി നിന്നും കഐസ്ആർടിസി ബത്തേരി ഡിപ്പോയിലെത്തിച്ചത്. 13 ലക്ഷം രൂപ കോടതിയിൽ ബോണ്ടായി കെട്ടിവച്ചാണ് ബസ് ഇറക്കിയത്.
കഴിഞ്ഞ മാസം 19ന് രാവിലെ മുത്തങ്ങക്കടുത്ത എടത്തറയിൽ റോഡ് മുറിച്ചു കടക്കുന്ന പുള്ളിമാനെ സ്കാനിയ ബസിടിച്ചതിനെ തുടർന്നാണ് ബസ് കസ്റ്റഡിയിലെടുത്തത്. വന്യജീവി സംരക്ഷണ നിയമത്തിൽ നായാട്ടിനുള്ള സെക്ഷൻ ഒന്പത് പ്രകാരം ഡ്രൈവറുടെ പേരിൽ കേസെടുക്കുകയും ചെയ്തു.
മാനിടിച്ച് ബസിന്റെ ബംപറിനും ചക്രങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ 26 ദിവസമായി വണ്ടി നിർത്തിയിട്ടിരുന്നതിനാൽ ബാറ്ററിയുടെ പ്രവർത്തന ക്ഷമത നഷ്ടപ്പെടുകയും ചെയ്തു. ഇന്നലെ ഡിപ്പോയിലെത്തിച്ച വണ്ടി വർക്ക്ഷോപ്പിലെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് സർവീസിനായി സജ്ജമാക്കിയത്.