സാമൂഹ്യ വിരുദ്ധർ കാർഷിക വിളകൾ വെട്ടിനശിപ്പിച്ചതായി പരാതി
1550148
Friday, May 16, 2025 6:07 AM IST
പുൽപ്പള്ളി: പാറക്കടവിൽ സാമൂഹ്യ വിരുദ്ധർ കാർഷിക വിളകൾ വെട്ടിനശിപ്പിച്ചതായി പരാതി. കളരിക്കൽ വർഗീസിന്റെ കൃഷിയിടത്തിലാണ് സമൂഹ വിരുദ്ധർ നാശനഷ്ടമുണ്ടാക്കിയത്. തോട്ടത്തിലെ കമുക്, കാപ്പി തുടങ്ങിയ വിളകളും ജലസേചനത്തിനുള്ള പൈപ്പ് ലൈനുകളും വെട്ടിനശിപ്പിച്ചു.
കൃഷിയിടത്തിലേക്ക് വൈദ്യുതിയെത്തിക്കുന്നതിനുള്ള സർവീസ് വയറും നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് തോട്ടത്തിൽ കാർഷിക വിളകൾ വെട്ടിനശിപ്പിച്ചതായി ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് പുൽപ്പള്ളി പോലീസിൽ പരാതി നൽകിയിരുന്നു.
ഇതിന് പിന്നാലെ ബുധനാഴ്ചയും കൃഷിയിടത്തിൽ സമൂഹ വിരുദ്ധർ നാശനഷ്ടങ്ങളുണ്ടാക്കി. പോലീസ് അന്വേഷണം നടത്തി സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.