പുനരധിവാസം വേഗത്തിലാക്കണം: സണ്ണി ജോസഫ്
1560329
Saturday, May 17, 2025 5:41 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസം അടിയന്തരമായി നടപ്പാക്കണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. ഉരുൾ ദുരന്തബാധിതർക്ക് നീതി ലഭ്യമാക്കണമെന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടൗണ്‍ഷിപ്പിന് ഏറ്റെടുത്ത ഭൂമിയിലെ തൊഴിലാളികൾക്ക് ആനകൂല്യങ്ങൾ എത്രയും വേഗം നൽകണം. അവരുടെ തൊഴിൽ സുരക്ഷ ഉറപ്പുവരുത്തണം. കോടിക്കണക്കിനു രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാർ നടത്തുന്ന നാലാം വാർഷികാഘോഷം ദുരന്തബാധിതരോടും തൊഴിലാളികളോടുമുള്ള വെല്ലുവിളിയാണ്. ദുരന്തബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
കാബിനറ്റ് തീരുമാനമുണ്ടായിട്ടും ദിനബത്ത നൽകുന്നത് അഞ്ചുമാസം വൈകിയത് ദുരന്തബാധിതരോടുള്ള അവഗണനയാണ്. റോമാനഗരം കത്തിയെരിയുന്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെപോലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.
എൽസ്റ്റൻ എസ്റ്റേറ്റിലെ വാസസ്ഥലത്തുനിന്നു തൊഴിലാളികളെ ഒഴിപ്പിക്കുന്നതിനു മുന്‍പ് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണം. തൊഴിലാളികളെ പെരുവഴിയിൽ തള്ളാനുള്ള നീക്കം അനുവദിക്കില്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
മുസ്ലിംലീഗ് നിയോജകമണ്ഡലം സെക്രട്ടറി സലിം മേമന അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, നേതാക്കളായ പി.പി. ആലി, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, ടി.ജെ. ഐസക്, എൻ.കെ. റഷീദ്, എം.എ. ജോസഫ്, ഒ.വി. അപ്പച്ചൻ, പോൾസണ്‍ കൂവക്കൽ, കെ. ഹാരിസ്, സി. ജയപ്രസാദ്, പ്രവീണ്‍ തങ്കപ്പൻ, ഗിരീഷ് കൽപ്പറ്റ,
എം.പി. നവാസ്, ഹർഷൽ കോന്നാടൻ, എം.സി. സെബാസ്റ്റ്യൻ, ബിനു തോമസ്, ശോഭനാകുമാരി, പി. വിനോദ്കുമാർ, നജീബ് കരണി, മോയിൻ കടവൻ, ജാസർ പാലക്കൽ, വിജയമ്മ, എൻ.യു. ഉലഹന്നാൻ, ഷാജി കുന്നത്ത്, ശിഹാബ് മേപ്പാടി, സിദ്ദിഖ് തരിയോട്, ആയിഷ പള്ളിയാൽ, കെ. അജിത, കെ.കെ. ഹനീഫ, വിലാസിനി എന്നിവർ പ്രസംഗിച്ചു.