മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഊട്ടി മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ചു
1549887
Thursday, May 15, 2025 5:55 AM IST
ഊട്ടി: മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഊട്ടി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ചു. വാര്‍ഡുകളില്‍ ചികിത്സയിലുള്ളവരോടും കൂട്ടിരിപ്പുകാരോടും അദ്ദേഹം വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഒരേസമയം 1,300 പേര്‍ക്ക് കിടത്തിച്ചികിത്സ നല്കാന് സൗകര്യം കഴിഞ്ഞ ഏപ്രിലില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ആശുപത്രിയിലിലുണ്ട്.
ചീഫ് വിപ്പ് കെ. രാമചന്ദ്രന്, നീലഗിരി എംപി എ. രാജ, ജില്ലാ കളക്ടര്‍ ലക്ഷ്മി ഭവ്യതന്നീറു, മെഡിക്കല്‍ കോളജ് പ്രഫ.ഗീതാഞ്ജലി, ഡോ.ജയലളിത തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിച്ചു.