റിസോർട്ട് തകർന്ന് യുവതി മരിച്ച സംഭവം: സമഗ്രമായ അന്വേഷണം വേണമെന്ന്
1550141
Friday, May 16, 2025 6:02 AM IST
മേപ്പാടി: മേപ്പാടിയിലെ പരിസ്ഥിതി ദുർബല പ്രദേശമായ തൊള്ളായിരംകണ്ടിയിൽ പ്രവർത്തിച്ച് വരുന്ന ടെന്റ് ഗ്രാമിലെ ഷെഡ് തകർന്ന് യുവതി മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് സിപിഐ മേപ്പാടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.
പരിസ്ഥിതി ദുർബല പ്രദേശമായ തൊള്ളായിരംകണ്ടി എന്ന പ്രദേശം സെക്ഷൻ അഞ്ചിന്കീഴിലാണ് വരുന്നത്. അനുമതി ലഭിക്കാത്ത സ്ഥലത്ത് കെട്ടിടങ്ങൾ നിർമിച്ച് അനുമതി നേടുന്നതിന് പിന്നിൽ ചില പ്രമുഖ വ്യക്തികൾക്കും ഉദ്യോഗസ്ഥഗസ്ഥർക്കുമുള്ള പങ്ക് അന്വേഷിക്കണം.
ഇതിന് മുന്പ് തൊട്ടടുത്ത് റിസോട്ടിൽ താമസിക്കാൻ വന്ന യുവതിയെ ആന കൊല്ലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് ലൈസൻസ് ഇല്ലാത്ത ഇത്തരം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി അടച്ച് പൂട്ടിയിരുന്നു.
മാനദണ്ഡങ്ങളും പാലിക്കാതെ പ്രർത്തിക്കുന്ന ഹോം സ്റ്റേകൾ, മറ്റ് കേന്ദ്രങ്ങൾ എന്നിവയ്ക്കുനേരെ നടപടിയെടുക്കാൻ പഞ്ചായത്ത് ഭരണസമതി തയാറാകണമെന്നും സിപിഐ മേപ്പാടി ലോക്കൽ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.