കൃഷിയിടം നഷ്ടമായവർക്ക് ഭൂമി നൽകണമെന്ന്
1550149
Friday, May 16, 2025 6:07 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്തത്തിൽ മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെ പ്രദേശങ്ങളിൽ കൃഷിഭൂമി നഷ്ടമായവർക്ക് പകരം ഭൂമി നൽകണമെന്ന് കർഷക കോണ്ഗ്രസ് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി അധ്യക്ഷത വഹിച്ചു.
ബൈജു ചാക്കോ, പി.എ. പൗലോസ്, എം.എ. പൗലോസ്, ടോമി തേക്കുമല, വി. ഡി. ജോസ്, എം.വി. വിൻസന്റ്, ഒ.വി. അപ്പച്ചൻ, റിനു ജോണ്, ജോണ് മാതാ, ബെന്നി വട്ടപ്പറന്പിൽ, പ്രമോദ് തൃക്കൈപ്പറ്റ, ഇ.ജെ. ഷാജി, പരിതോഷ്കുമാർ, കെ.ജെ. ജോണ് എന്നിവർ പ്രസംഗിച്ചു.