കോമ്പയാറില്‍ തൊഴിലാളികളുമായി എത്തിയ ജീപ്പ് ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്
1549737
Wednesday, May 14, 2025 11:49 PM IST
നെടുങ്കണ്ടം: കോമ്പയാറില്‍ തൊഴിലാളികളുമായി എത്തിയ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടോടെ കോമ്പയാര്‍ ഷാപ്പിന്പടിക്ക് സമീപം ഹെല്‍ത്ത് സെന്ററിനു മുന്നിലായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന പുഷ്പകണ്ടം ആനക്കല്ല് സ്വദേശി കുരുവിക്കാട്ട് കെ.യു. അഭിറാമിന്റെ (19) ഇടതുകൈ ഒടിഞ്ഞു. മറ്റ് പരിക്കുകളുമുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. ഇരുവരെയും കല്ലാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അഭിറാമിനെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
തമിഴ്നാട്ടില്‍നിന്ന് ഏലത്തോട്ടം തൊഴിലാളികളുമായി എത്തിയതായിരുന്നു ജീപ്പ്. അമിത വേഗതയില്‍ എത്തിയ ജിപ്പ് വളവില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് എതിരേവന്ന ബൈക്കില്‍ ഇടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.