കു​മ​ളി: പീ​ഡ​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് പോ​ലീ​സ് പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ 36കാ​ര​നെ ഇ​ന്ന​ലെ രാ​വി​ലെ കു​മ​ളി​യി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഓ​ണ്‍​ലൈ​നി​ൽ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യു​ള്ള പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കു​ഴ​ൽ​പ്പ​ണ ആ​രോ​പ​ണ​വും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. ദി​വ​സ​ങ്ങ​ളാ​യി കോ​ഴി​ക്കോ​ട് പോ​ലീ​സ് കു​മ​ളി​യി​ൽ ത​ങ്ങി യു​വാ​വി​നെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കു​മ​ളി​യി​ൽ സ്ഥാ​പ​നം ന​ട​ത്തു​ന്ന യു​വാ​വ് പ​ല സ്ഥ​ല​ങ്ങ​ളി​ലും ക​റ​ങ്ങി ന​ട​ന്ന​തും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​യാ​ളു​ടെ ലാ​പ്ടോ​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൂ​ടു​ത​ൽ തെ​ളി​വ് ശേ​ഖ​രി​ക്കാ​നാ​ണ് പോ​ലീ​സ് നീ​ക്കം. കു​മ​ളി​യി​ൽ കു​ടും​ബ​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യായിരുന്നു യു​വാ​വ്.