മഴ പെയ്തതോടെ റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി
1549746
Wednesday, May 14, 2025 11:50 PM IST
മൂന്നാർ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടർന്ന കോവിലൂർ - വട്ടവട റോഡിലൂടെയുള്ള യാത്ര ദുഷ്കരമായി. മലഞ്ചെരിവുകളിൽനിന്ന് ഒലിച്ചിറങ്ങിയ മണ്ണ് റോഡിൽ അടിഞ്ഞുകൂടിയതോടെയാണ് യാത്ര ദുഷ്കരമായത്. കോവിലൂരിലേക്ക് പോകുന്ന വഴിയിൽ ബാങ്ക് ജംഗ്ഷനിലാണ് തടസസങ്ങൾ രൂപപ്പെട്ടിരിക്കുന്നത്.
കാൽനടക്കാരും ഇരുചക്ര വാഹനങ്ങളും വലിയ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. റോഡിന്റെ വശങ്ങളിൽ ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതാണ് പ്രശ്നങ്ങൾക്കു കാരണം. പച്ചക്കറി ചരക്കു നീക്കം നടത്തുന്നതും വട്ടവടയിലേക്കുള്ള സഞ്ചാരികൾ ഉപയോഗിക്കുന്നതുമായ റോഡിന്റെ പോരായ്മകൾ പരിഹരിച്ച് കാലവർഷത്തിനു മുന്പ് റോഡ് നന്നാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.