വിദേശ വിദ്യാഭ്യാസ മഹാസഭ നാളെ പാലായിൽ
1549982
Thursday, May 15, 2025 11:36 PM IST
കോട്ടയം: സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് നാളെ പാലായിൽ സംഘടിപ്പിക്കുന്ന വിദേശ വിദ്യാഭ്യാസ മഹാസഭയിൽ വിദ്യാർഥികൾക്കു മുൻനിര വിദേശ സർവകലാശാലകളിലേക്കും കോളജുകളിലേക്കും സ്പോട്ട് അഡ്മിഷൻ നേടാനാകും. പാലാ കടപ്പാട്ടൂർ ബേസ് ഇലവൻ കൺവൻഷൻ സെന്ററിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന വിദേശ വിദ്യാഭ്യാസ മഹാസഭ ഏറ്റവും മികവുറ്റ വിദേശ സര്‍വകലാശാലകളുടെയും കോളജുകളുടെയും സംഗമമായിരിക്കുമെന്നു സാന്റാ മോണിക്ക മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
ഓസ്ട്രേലിയ, ജര്‍മനി, യുകെ, യുഎസ്എ, കാനഡ, ഫ്രാന്‍സ്, സ്വിറ്റ്സർലൻഡ്, യുഎഇ ഉൾപ്പടെയുള്ള രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളെ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും നേരില്‍ക്കാണാം. പ്ലസ്ടു, ഡിഗ്രി, മാസ്റ്റേഴ്സ് കഴിഞ്ഞവർക്ക് 30,000 ല്‍പ്പരം കോഴ്സുകളില്‍നിന്ന് അനുയോജ്യമായത് തെരഞ്ഞെടുക്കാം. മഹാസഭയിൽ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു മില്യനിലേറെ സ്കോളര്‍ഷിപ്പുകൾ നേടാനും ഒരുലക്ഷം വരെ മൂല്യമുള്ള റിഡീമബിള്‍ കൂപ്പണുകള്‍ നേടാനുമാകും. പങ്കെടുക്കുന്ന വിദ്യാർഥികൾക് നിബന്ധനകൾക്കു വിധേയമായി IELTS, PTE, TOEFL, GRE, OET, ജർമ്മൻ ഭാഷ, സ്പോക്കൺ ഇംഗ്ലീഷ്, ഫ്രഞ്ച്, ലാംഗ്വേജ് സെർട്ട് (language cert ) സ്പാനിഷ് ക്ലാസുകൾക്ക് ഫീസ് ഇനത്തിൽ 30 ശതമാനം കിഴിവും ലഭിക്കും. പ്രമുഖ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പ കൗണ്ടറുകളും വിദ്യാഭ്യാസ വിദഗ്ധർ നയിക്കുന്ന വിദേശ വിദ്യാഭ്യാസ സെമിനാറുകളും മഹാസഭയിൽ ഉണ്ടായിരിക്കും.
പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർ www.santamonicaedu.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ ഇ മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484 4150999, 9645222999നമ്പറുകളിൽ ബന്ധപ്പെടാം.