വാഹനപ്രചാരണ ജാഥ 17, 18 തീയതികളില്‍
1549983
Thursday, May 15, 2025 11:36 PM IST
കട്ടപ്പന: എല്‍ഡിഎഫ് സര്‍ക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങള്‍ ആരോപിച്ച് കേരള പ്ലാന്റേഷൻ വര്‍ക്കേഴ്സ് യൂണിയന് (ഐഎന്‍ടിയുസി) 17, 18 തീയതികളില്‍ വാഗമണ്ണില്‍നിന്ന് വണ്ടിപ്പെരിയാറിലേക്ക് വാഹനപ്രാചരണ ജാഥ നടത്തും. എഐസിസി അംഗം അഡ്വ. ഇ.എം. ആഗസ്തിയാണ് ജാഥ ക്യാപ്റ്റന്‍. 17ന് വൈകുന്നേരം നാലിന് വാഗമണ്ണില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.
ഐഎന്‍ടിയുസി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ മുഖ്യപ്രഭാഷണം നടത്തും. 18ന് രാവിലെ എട്ടിന് ആരംഭിക്കുന്ന ജാഥ ഗ്രാമ്പി, പാമ്പനാര്‍, റാണികോവില്‍, ലാഡ്രം, ഗ്ലെന്‍മേരി, വുഡ്ലാന്‍ഡ്, ഏലപ്പാറ, കാറ്റാടിക്കവല, പുതുക്കട, ഉപ്പുതറ, ചപ്പാത്ത്, ചെങ്കര, വാളാര്‍ഡി, തങ്കമല, വള്ളക്കടവ്, മൗണ്ട്, അരണക്കല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകുന്നേരം അഞ്ചിന് വണ്ടിപ്പെരിയാറില്‍ സമാപിക്കും. സമാപന സമ്മേളനം ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് ഉദ്ഘാടനം ചെയ്യും.
പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നേതാക്കള്‍ ആരോപിച്ചു. തൊഴിലാളികള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച ആനുകൂല്യങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കി. തുറന്ന് പ്രവര്‍ത്തിക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ശമ്പളം കൃത്യമായി നല്‍കുന്നില്ല. പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാത്ത മാനേജ്മെന്റിനെതിരേ നടപടിയും സ്വീകരിക്കുന്നില്ല. ജസ്റ്റീസ് കൃഷ്ണന് നായര്‍ കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കിയപ്പോള്‍ തൊഴിലാളികളെ അവഗണിച്ചു.
തൊഴിലാളികളുടെ പുനരുദ്ധാരണത്തിന് അനുവദിച്ച 10 കോടി രൂപ ഇതുവരെ ചെലവഴിച്ചില്ല. തൊഴില്‍വകുപ്പ് ഉദ്യോഗസ്ഥരെ നിഷ്ക്രിയരാക്കിയതായും അഡ്വ. ഇ.എം. ആഗസ്തി, ഷാജി പൈനാടത്ത്, പി.ആര്. അയ്യപ്പന്, ബിജു ദാനിയേല്‍, രാജന് കൊഴുവന്‍മാക്കല്‍ എന്നിവര്‍ ആരോപിച്ചു.