നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് കാര്‍ പാഞ്ഞുകയറി
1549986
Thursday, May 15, 2025 11:36 PM IST
കട്ടപ്പന: ഇടുക്കി കവലയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇലക്ട്രിക് കാര്‍ പാഞ്ഞുകയറി. വ്യാഴാഴ്ച വൈകുന്നേരം മൂന്നോടെയാണ് അപകടം. പോസ്റ്റ് ഓഫീസിന് എതിര്‍വശമുള്ള ജിയോ സേവന കേന്ദ്രത്തിന് മുമ്പിലും സമീപത്തുമായി നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ മൂന്നു വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.