നിർമല കോളജിൽ വിവിധ കോഴ്സുകളിൽ മെറിറ്റ് അഡ്മിഷൻ ആരംഭിച്ചു
1549747
Wednesday, May 14, 2025 11:50 PM IST
മൂവാറ്റുപുഴ: നിർമല കോളജിൽ (ഓട്ടോണമസ്) 2025-2026 അക്കാദമിക വർഷത്തേക്കുള്ള അഡ്മിഷൻആരംഭിച്ചു. ബിഎ, ബിഎസ്സി, ബികോം., ബിസിഎ, ബിടിടിഎം, ബി.വോക്, ബിബിഎ, ബിഎസ്ഡബ്ല്യു എന്നീ യുജി പ്രോഗ്രാമുകളും എംഎ, എംഎസ്സി, എംകോം, എംസിഎ, എംടിടിഎം., എംഎഎച്ച്ആർഎം, എംഎസ്ഡബ്ല്യു എന്നീ പിജി പ്രോഗ്രാമുകളും ഇതിനു പുറമേ അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളായ എംഎസ്സി കംപ്യൂട്ടർ സയൻസ്, ഡാറ്റാ സയൻസ്, എംസിഎ എന്നീ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്.
ഓണ്‍ലൈനായി കോളജിന്റെ വെബ്സൈറ്റ് (www.nirmala college.ac.in>) വഴിയാണ് അപേക്ഷിക്കേണ്ടത്. വിദ്യാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കുന്നതിനും വിവിധ പ്രോഗ്രാമുകളെക്കുറിച്ചു മനസിലാക്കുന്നതിനുമായി സൗജന്യമായി കോളജിൽ അഡ്മിഷൻ ഹെൽപ് ഡെസ്ക് രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചുവരെ പ്രവർത്തിക്കും. ഫോണ്‍: 9446600852, 9446600853.