റവന്യുഭൂമിയിലെ വനം വകുപ്പിന്റെ കൈയേറ്റം: നിയമനടപടികളുമായി കോണ്‍ഗ്രസ്
1549745
Wednesday, May 14, 2025 11:50 PM IST
രാജാക്കാട്: ചിന്നക്കനാലിൽ റവന്യുഭൂമി കൈയേറി വനംവകുപ്പ് ബോര്‍ഡ് സ്ഥാപിച്ചതിനെതിരേ നിയമ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ച് വഴിയടച്ച സിമന്റ് പാലത്തെ സ്ഥലം ഡിസിസി വൈസ് പ്രസിഡന്റ് കെ.എസ്. അരുണ്‍ സന്ദർശിച്ചു. വനം വകുപ്പ് കൈയടക്കാന്‍ ശ്രമിക്കുന്നത് എ.കെ. ആന്റണി സര്‍ക്കാരിന്റെ കാലത്ത് ആദിവാസികള്‍ക്കായി മാറ്റിവച്ച ഭൂമിയാണെന്ന് അരുണ്‍ പറഞ്ഞു.
ആദിവാസികള്‍ക്കുവേണ്ടി മാറ്റിയിട്ടിരിക്കുന്ന ഭൂമി മാത്രമല്ല, ചിന്നക്കനാലിലെ ജനങ്ങളെ ആകെ കുടിയൊഴിപ്പിച്ച് മേഖല വനമാക്കി മാറ്റുന്നതിനുള്ള നീക്കമാണ് വനം വകുപ്പ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ പ്രാദേശികമായി പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നതിനൊപ്പം നിയമ നടപടികളുമായി മുമ്പോട്ടുപോകുമെന്നും അരുണ്‍ വ്യക്തമാക്കി.