സമ്മർ ക്യാന്പിന് ആവേശമായി ഷൈനി വിൽസനെത്തി
1560160
Saturday, May 17, 2025 12:17 AM IST
തൊടുപുഴ: സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാന്പിന് ആവേശം പകർന്ന് ഒളിന്പ്യൻ ഷൈനി വിൽസണും ദ്രോണാചാര്യ തോമസ് മാഷും. ഇവർക്കൊപ്പം ഷൈനി വിൽസന്റെ ഭർത്താവും ദേശീയ നീന്തൽതാരവുമായ വിൽസണ് ചെറിയാനും തോമസ് മാഷിന്റെ മകൻ രാജാസ് തോമസും ക്യാന്പിൽ എത്തി.
കഠിനാധ്വാനം വഴി മാത്രമേ കായിക രംഗത്ത് വിജയിക്കാൻ സാധിക്കൂ എന്നും രാജ്യത്തിന്റെ യശസ് ഉയർത്താൻ പര്യാപ്തമായ നിലയിൽ കായികതാരങ്ങൾ മാറണമെന്നും ഷൈനി വിൽസൻ പറഞ്ഞു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ. ദീപക് ഷൈനി വിൽസന് സോക്കർ സ്കൂളിന്റെ ഉപഹാരം സമ്മാനിച്ചു. സ്കൂൾ ഡയറക്ടർ പി.എ. സലിംകുട്ടി, വി.ആർ. അമൽ, കെ.എം. അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.