കർഷക കോണ്ഗ്രസ് ധർണ നടത്തി
1549741
Wednesday, May 14, 2025 11:50 PM IST
അറക്കുളം: കർഷക കോണ്ഗ്രസ് അറക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടതു സർക്കാരിന്റെ കർഷക വഞ്ചനയ്ക്കെതിരേ കൃഷിഭവനു മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് ടോമി പാലക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അലക്സ് ഇടമല അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി ചാർലി ആന്റണി, ശശി കടപ്ലാക്കൽ, ബെന്നി പാറേക്കാട്ടിൽ, ജിഫി അഞ്ചാനി, ആസ്കോ ബാങ്ക് ചെയർമാൻ ഇമ്മാനുവൽ ചെറുവള്ളാത്ത്, മാത്യു മ്രാല, വിക്ടർ ആലനോനി, ബിജു കാനാകാടൻ, ജയ്സണ് മച്ചിയാനി എന്നിവർ പ്രസംഗിച്ചു.