തലയനാട് ജയഭാരത് ലൈബ്രറി മന്ദിര ഉദ്ഘാടനം ഇന്ന്
1560165
Saturday, May 17, 2025 12:17 AM IST
ആലക്കോട്: തലയനാട് ജയഭാരത് ലൈബ്രറിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലിന് ജില്ലാ പഞ്ചായത്തംഗം എം.ജെ. ജേക്കബ് നിർവഹിക്കും. വായനശാല പ്രസിഡന്റ് തോമസ് മൈലാടൂർ സൗജന്യമായി നൽകിയ മൂന്നര സെന്റ് ഭൂമിയിൽ ജില്ലാ പഞ്ചായത്തിന്റെ 21.25 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച കെട്ടിടത്തിലാണ് പഞ്ചായത്തിലെ ആദ്യ ഹരിത വായനശാല ഇനി പ്രവർത്തിക്കുക. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള ലൈബ്രറിയിൽ നാലായിരത്തോളം പുസ്തകങ്ങളും 108 അംഗങ്ങളുമുണ്ട്.
പ്രസിഡന്റ് തോമസ് മൈലാടൂർ അധ്യക്ഷത വഹിക്കും. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി മാത്യു ഹരിത വായനശാലയ്ക്കുള്ള സർട്ടിഫിക്കറ്റും പഞ്ചായത്തംഗം കെ. എ. സുലോചന മാലിന്യസംസ്കരണോപാധികളും കൈമാറും. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ലൈബ്രറി പ്രവർത്തകരെ ആദരിക്കും. സമ്മേളനത്തെ തുടർന്ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്തംഗം എൻ.കെ. ബിജു നയിക്കുന്ന ഗാന സന്ധ്യ.