ജില്ലയിൽ അഞ്ച് റോഡുകൾ ഇന്ന് ഉദ്ഘാടനം ചെയ്യും
1549979
Thursday, May 15, 2025 11:36 PM IST
ഇടുക്കി: സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ നിർമാണം പൂർത്തിയായ അഞ്ച് റോഡുകളുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നിർവഹിക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
സംസ്ഥാനത്ത് നിർമാണം പൂർത്തിയായ 51 റോഡുകളുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. ഉടുന്പൻചോല നിയോജകമണ്ഡലത്തിൽ പെരിഞ്ചാംകുട്ടി- എഴുകുംവയൽ റോഡ്, തൊടുപുഴ നിയോജക മണ്ഡലത്തിൽ ആർപ്പാമറ്റം - കരിമണ്ണൂർ റോഡ്, കാരിക്കോട് - വെള്ളിയാമറ്റം - പൂമാല റോഡ്, പീരുമേട് നിയോജക മണ്ഡലത്തിലെ കൂട്ടിക്കൽ -കൊക്കയാർ - 35-ാം മൈൽ റോഡ്, 35-ാം - മൈൽ - തെക്കേമല റോഡുകളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉടുന്പൻചോല മണ്ഡലത്തിൽ എഴുംകുംവയലിൽ സംഘടിപ്പിക്കുന്ന ശിലാഫലക അനാച്ഛാദനവും പ്രാദേശിക യോഗവും എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്യും. പീരുമേട് മണ്ഡലത്തിൽ 35 -ാം മൈലിൽ നടക്കുന്ന പരിപാടിയിൽ വാഴൂർ സോമൻ എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും.
തൊടുപുഴ നിയോജക മണ്ഡലത്തിലെ കലയന്താനിയിൽ ചേരുന്ന യോഗത്തിൽ പി.ജെ. ജോസഫ് എംഎൽഎ ശിലാഫലകം അനാച്ഛാദനം ചെയ്യും.