പണിതിട്ടും പണിതിട്ടും പണിതീരാതെ ഹോമിയോ ആശുപത്രി
1549985
Thursday, May 15, 2025 11:36 PM IST
രാജാക്കാട്: പണിതിട്ടും പണിതിട്ടും പണിതീരാതെ ഹോമിയോ ആശുപത്രി. രാജാക്കാട് ഗ്രാമപഞ്ചായത്തിലെ ഹോമിയോ ആശുപത്രിയുടെ നിർമാണം ആരംഭിച്ച് നാല് വർഷം പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല.
2019ൽ ആശുപത്രി കെട്ടിടം നിർമിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുത്തു. 2020ൽ ഉടുമ്പൻചോല എംഎൽ എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ആശുപത്രിക്കെട്ടിടം നിർമിക്കുന്നതിനായി 40 ലക്ഷം രൂപയും അനുവദിച്ച് കരാറുകാരൻ നിർമാണം ആരംഭിച്ചതുമാണ്.
രാജാക്കാട് ഹോമിയോ ആശുപത്രിക്കൊപ്പം നിർമാണം ആരംഭിച്ച സമീപ പഞ്ചായത്തുകളിലെ ആശുപത്രി കെട്ടിടങ്ങൾ നിർമാണം പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ഇതേ ആശുപത്രിയുടെ കരാറുകാരൻതന്നെയാണ് പഞ്ചായത്ത് കെട്ടിടം നിർമിക്കാനും കരാർ എടുത്തിരിക്കുന്നത്. ഇതിന്റെ അവസ്ഥയിലും മാറ്റമൊന്നുമില്ല. നാല് വർഷമായി പഞ്ചായത്തുകെട്ടിടം പണിയും പൂർത്തിയാകാതെ നിൽക്കുകയാണ്.