സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിനു പിന്നിൽ ഗൂഢ താത്പര്യമെന്ന് മദ്യ നിരോധനസമിതി
1560166
Saturday, May 17, 2025 12:17 AM IST
അടിമാലി: എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കൾക്കെതിരേ മാത്രം സർക്കാർ നടത്തുന്ന പ്രചാരണത്തിന് പിന്നിൽ ഗൂഢതാത്പര്യമെന്ന് മദ്യനിരോധനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെന്റ് മാളിയേക്കൽ ആരോപിച്ചു. ലഹരിക്കെതിരേ ശക്തിപ്പെടുന്ന ജനവികാരത്തെ മദ്യക്കച്ചവടത്തിന് ദോഷമുണ്ടാകാത്ത വിധം വഴിതിരിച്ചുവിടുകയാണ് സർക്കാരിന്റെ ലക്ഷ്യം. മദ്യനിരോധന സമിതി ജില്ലാ കൺവൻഷൻ അടിമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് സിൽബി ചുനയംമാക്കൽ അധ്യക്ഷത വഹിച്ചു. ഫാ. മാത്യു ചേരോലിൽ, സെബാസ്റ്റ്യൻ കൊച്ചടിവാരം, ജോസഫ് മ്രാലയിൽ, ജോയി മണ്ണാംപറമ്പിൽ, ജോസ് കടമ്പനാട്ട്, സി.എസ്. റെജികുമാർ, ടോമി മുത്തനാട്ട് എന്നിവർ പ്രസംഗിച്ചു.