അന്വേഷണം നടത്തണമെന്ന് ആന്റോ ആന്റണി
1549828
Thursday, May 15, 2025 3:58 AM IST
തിരുവല്ല: പുളിക്കിഴ് പമ്പാ ബിവറേജസ് ഫാക്ടറി ഗോഡൗണിൽ ഉണ്ടായ വൻ അഗ്നിബാധയെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആന്റോ ആന്റണി എംപി. ഇന്നലെ രാത്രി പുളിക്കീഴ് പമ്പാ ബിവറേജസ് ഫാക്ടറിയിലുണ്ടായ അഗ്നിബാധയെ സംബന്ധിച്ച സമഗ്രമായ അന്വേഷണം നടത്തണമെന്നും ഷോർട്ട് സർക്യൂട്ട് മുഖേന തീപിടിത്തം ഉണ്ടായി എന്നു പറയുന്നുവെങ്കിലും ഫയർ ആൻഡ് സേഫ്റ്റിയുടെ യാതൊരു മുൻകരുതലുകളും സ്വീകരിക്കാതെയുള്ള നിർമാണ പ്രവർത്തനങ്ങളെക്കുറിച്ചും ഏതെങ്കിലും തരത്തിലുള്ള അട്ടിമറി ഉണ്ടോയോ യെന്നും അന്വേഷിക്കണമെന്നും എംപി പറഞ്ഞു. കോടി കണക്കിനു രൂപയുടെ നഷ്ടമാണ് കോർപറേഷനുണ്ടായിരിക്കുന്നത്.
ഡിസിസി പ്രസിഡന്റ് പ്രഫ. സതിഷ് കൊച്ചുപറമ്പിൽ, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ , മുൻ കെപിസിസി നിർവാഹക സമിതിയംഗം റെജി തോമസ്, ഡിസിസി സെക്രട്ടറി റോബിൻ പരുമല, ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനു വി. ഈപ്പൻ, ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി പി.എ. റെജിമോൻ,
നിയോജക മണ്ഡലം പ്രസിഡന്റ് ജി.ആർ. ശ്രീശാന്ത്, ജയകുമാർ , ജിജോ ചെറിയാൻ, വിശാഖ് വെൺ പാല, അഭിലാഷ് വെട്ടിക്കാട്, തോമസ് വർഗീസ്, അലക്സ് പുത്തുപ്പള്ളിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷാ അശോകൻ, സൂസമ്മ പൗലോസ്, മിനി ജോസ് എന്നിവർ എം.പിയോടൊപ്പം ഉണ്ടായിരുന്നു.