പാർട്ടി ഇടപെട്ടു, കേസ് ലഘൂകരിച്ചു; വധശ്രമക്കേസ് ഇല്ലാതായി
1549830
Thursday, May 15, 2025 3:58 AM IST
പത്തനംതിട്ട: നഗരസഭ ചെയർമാനും രണ്ട് കൗൺസിലർമാരും അടക്കമുള്ളവരെ പ്രതി ചേർത്ത് പോലീസ് എടുത്ത എഫ്ഐആറിൽ അടിമുടി മാറ്റം. സിപിഎം വിട്ട മുൻ ബ്രാഞ്ച് സെക്രട്ടറി റോബിൻ വിളവിനാലിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച തയാറാക്കിയ എഫ്ഐആറിലാണ് മാറ്റം വരുത്തിയത്.
റോബിന്റെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിൽ പ്രതി ചേർക്കപ്പെട്ടവരിൽ മൂന്നുപേർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി, ജാമ്യമെടുത്തു. പിന്നാലെ മറ്റുള്ളവരെ ഒഴിവാക്കുകയും ചെയ്തു. വധശ്രമം എന്ന ആദ്യ എഫ്ഐആറിലെ പരാമർശം ഒഴിവാക്കി റോബിനെ പരിശോധിച്ച ഡോക്ടറുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ പുതിയ എഫ്ഐആറിട്ടു.
റോബിന്റെ മുറിവ് വെട്ടുകൊണ്ട് ഉണ്ടായതല്ലെന്നാണ് ഡോക്ടറുടെ വിലയിരുത്തൽ. ഒപ്പം സംഭവത്തിലെ ദൃസാക്ഷിയുടേതായി ലഭിച്ചതായി പറയുന്ന മൊഴിയും റോബിന്റെ മൊഴിയോടു പൊരുത്തപ്പെടുന്നതായിരുന്നില്ല.