ഫോറസ്റ്റ് രാജിന് ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണം: നിർമാണ തൊഴിലാളി കോൺ.
1560254
Saturday, May 17, 2025 3:29 AM IST
പത്തനംതിട്ട: ഫോറസ്റ്റ് രാജ് നടപ്പിലാക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ദേശീയ കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി) ജില്ലാ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണത്താൽ അസംഘടിത മേഖലയിലെ തൊഴിലാളികളും കർഷകരും പ്രതിസന്ധിയിലാണെന്നും യോഗം ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് ബിനു മരുതി മൂട്ടിലിന്റെ അധ്യക്ഷതയിൽ ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി കെ. ജാസിംകുട്ടി, സജി കെ. സൈമൺ, ബൈജു ഭാസ്ക്കർ, റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ എന്നിവർ പ്രസംഗിച്ചു.