ഓപ്പറേഷൻ കുബേരയിൽ ആറന്മുളയിൽ ആറിടത്തു പരിശോധന
1549831
Thursday, May 15, 2025 3:59 AM IST
കോഴഞ്ചേരി: ഓപ്പറേഷൻ കുബേരയിൽ ആറന്മുള പോലീസ് ആറ് സ്ഥലങ്ങലിൽ പരിശോധന നടത്തി. കോയിപ്രം പോലീസ് രണ്ടിടത്ത് പരിശോധന നടത്തി. ഒരാൾക്കെതിരേ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തു.
മാരാമൺ ചെട്ടിമുക്ക് കുളഞ്ഞിൽക്കൊന്പിൽ വർഗീസിന്റെ (70) പേരിലാണ് കേസെടുത്തത്. നിരവധി ചെക്കുകൾ, മുദ്രപത്രങ്ങൾ, പണം എന്നിവ ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു.