വ്യാജചെക്ക് നല്കി കബളിപ്പിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍
1560270
Saturday, May 17, 2025 3:47 AM IST
പത്തനംതിട്ട: ഫാമില്‍ നിന്നും പോത്തുകളെ വാങ്ങി 7.15 ലക്ഷം രൂപയുടെ വ്യാജചെക്ക് നല്കി കബളിപ്പിച്ച കേസില്‍ രണ്ട് പേര് അറസ്റ്റിൽ. കണ്ണൂര്‍ തില്ലങ്കേരി കരിന്ത വീട്ടില്‍ തായത്ത് അലി(56), ഒറ്റപ്പാലം ചളവറ,കളത്തുംപടീക്കല് വീട്ടില്‍ സത്താര്‍ എന്ന സത്താര്‍ (40) എന്നിവരാണ് അറസ്റ്റിലായത്.
അടൂര്‍ ഏനാത്ത് കെഎസ് ബംഗ്ലാവില്‍ സ്ലീബാ കോശിയുടെ ഉടമസ്ഥതയിലുള്ള അഗ്രിക്കള്‍ച്ചറല്‍ ഫാമില്‍ നിന്നുമാണ് 14 പോത്തുകളെ 7,15,000 രൂപ വില സമ്മതിച്ച് വാങ്ങിക്കൊണ്ടുപോയശേഷം, വ്യാജചെക്കുനല്കി കബളിപ്പിച്ചത്.
മാര്‍ച്ച് 27ന് വൈകുന്നേരമാണ് ഇവർ പോത്തുകളെ വാങ്ങിക്കൊണ്ടുപോയത്. എസ്ഐ ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.