ഡെങ്കി ദിനാചരണം
1560271
Saturday, May 17, 2025 3:47 AM IST
തിരുവല്ല: പെരിങ്ങര ഗ്രാമ പഞ്ചായത്തിന്റെയും ചാത്തങ്കേരി സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ, ഡെങ്കിദിനാചരണത്തിന്റെ ഭാഗമായി ചാത്തങ്കേരി കടവിൽ ഉറവിട നശീകരണവും ശുചീകരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷീന മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽഡോ. ധന്യ ബോധവത്കരണ സന്ദേശം നൽകി.
ഇലന്തൂർ: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിനോടനുബന്ധിച്ച് ഇലന്തൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ നടത്തിയ ആരോഗ്യബോധവത്കരണ - ഡെങ്കി കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഇലന്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസൻ തോമസ് ചിറക്കാല നിർവഹിച്ചു.
പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ജെ. സിനി അധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസിന് മെഡിക്കൽ ഓഫീസർ ഡോ.ഹിദായത്ത് അൻസാരി, ഹെൽത്ത്ഇൻസ്പെക്ടർ ഗോപകുമാർ എന്നിവർ നേതൃത്വം നൽകി.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. മുകുന്ദൻ, ഗ്രാമ പഞ്ചായത്ത് അംഗം ഗ്രേസി ശാമുവേൽ എന്നിവർ പ്രസംഗിച്ചു. ആരോഗ്യ പ്രവർത്തകർ,ആശാ പ്രവർത്തകർ, ഇലന്തൂർ നഴ്സിംഗ് സ്കൂൾ വിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിൽ പതിനൊന്നാം വാർഡിൽ ഡെങ്കിപ്പനി ബോധവത്കരണവും ഉറവിടനശീകരണ പ്രവർത്തനങ്ങളും നടത്തി.