ബത്സേഥാ മിഷൻ ഹോം വാർഷികം നടത്തി
1550075
Friday, May 16, 2025 4:13 AM IST
പത്തനംതിട്ട: തുമ്പമൺ താഴം പുന്നക്കുന്ന് ബത് സേഥാ മിഷൻ ഹോമിന്റെ പതിമൂന്നാമത് വാർഷികം ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. തുന്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർഎപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. അല്മായ ട്രസ്റ്റി റോണി വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
ഡയറക്ടർ ഫാ. സന്തോഷ് ജോർജ്, ഫാദർ ജോൺ പീറ്റർ, ഫാ. സി.കെ. തോമസ്, ജില്ലാ പഞ്ചായത്ത് മെംബർ റോബിൻ പീറ്റർ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രൻ, പന്തളം ബ്ലോക്ക് മെംബർ പോൾ രാജൻ, വാർഡ് മെംബർമാരായ ബിന്ദു, സിബി കാലായിൽ, ഐവാൻ വകയാർ എന്നിവർ പ്രസംഗിച്ചു.
133 കുട്ടികൾക്ക് പഠനോപകരണക്കിറ്റുകളും രോഗികൾക്കുള്ള ധനസഹായവും വിതരണം ചെയ്തു.