ചങ്ങനാശേരി അതിരൂപത എക്സലന്‍സ് അവാര്‍ഡ് ഡോ. സാബു തോമസിനും ഡോ. ജോര്‍ജ് പടനിലത്തിനും
1560262
Saturday, May 17, 2025 3:42 AM IST
ചങ്ങനാശേരി: അതിരൂപത നല്കുന്ന പരമോന്നത ബഹുമതിയായ എക്സലന്‍സ് അവാര്‍ഡിന് ഡോ. സാബു തോമസ്, ഡോ. ജോര്‍ജ് പടനിലം എന്നിവരെ തെരഞ്ഞെടുത്തതായി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അറിയിച്ചു. 20ന് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളി അങ്കണത്തില്‍ നടക്കുന്ന 139ാമത് അതിരൂപതാ ദിനത്തില്‍ പുരസ്കാരങ്ങള്‍ സമര്‍പ്പിക്കും.
എംജി സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ. സാബു തോമസ് പോളിമര്‍ എന്‍ജിനിയറിംഗ്, നാനോ ടെക്നോളജി എന്നീ രംഗങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ ശ്രദ്ധനേടിയിട്ടുള്ള ശാസ്ത്രജ്ഞനാണ്. പാറമ്പുഴ ഇടവകാംഗമാണ്. വിദ്യാഭ്യാസ ഗവേഷണ മേഖലകളിലെ മികവുറ്റ സംഭാവനകളാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ആതുരശുശ്രൂഷ രംഗത്തെ ദീര്‍ഘനാളത്തെ നിസ്വാര്‍ഥ സേവനം പരിഗണിച്ചും ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്ക്കുംവേണ്ടി നടത്തുന്ന ജീവകാരുണ്യ പുനരധിവാസപദ്ധതികൾ കണക്കിലെടുത്തുമാണ് ചീരഞ്ചിറ ഇടവകാംഗമായ ഡോ.ജോര്‍ജ് പടനിലത്തിന് അവാര്‍ഡ് നല്കി ആദരിക്കുന്നത്.