കളിക്കളം ആവട്ടെ ലഹരി; ചെസ് മത്സരം അടൂരിൽ നടന്നു
1550084
Friday, May 16, 2025 4:13 AM IST
അടൂർ: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരേ കേരള കോൺഗ്രസ് - എം പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കളിക്കളം ആകട്ടെ ലഹരി കാന്പെയിന്റെ ഭാഗമായി, ജില്ലാ ചെസ് അസോസിയേഷനുമായി ചേർന്ന് ചെസ് മത്സരം നടത്തി. അടൂർ പറക്കോട് വൈഎംസിഎ ഹാളിൽ സംസ്ഥാന ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സജി അലക്സ് മുഖ്യ പ്രഭാഷണം നടത്തി. ഡോ. വർഗീസ് പേരയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ചെസ് ആർബിറ്റർ പി.എം. ഷാജി, തോമസ് മാത്യു ഏഴംകുളം, റിന്റോ തോപ്പിൽ,
മുനിസിപ്പൽ കൗൺസിലർ അജി പാണ്ടികൂടി, തോമസ് പേരയിൽ, എം. സി. ജയകുമാർ, അടൂർ രാമകൃഷ്ണൻ, ജെയ്സൺ ജോണി ചുണ്ടമണ്ണിൽ, മാത്തുക്കുട്ടി മുകളംപ്ലാവിൽ, പി.കെ.രാജൻ, അജയ് തോമസ് അണ്ടൂർ എന്നിവർ പ്രസംഗിച്ചു.